ബെംഗളൂരു: കർണാടകയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഫെബ്രുവരി 13ന് നിശ്ചയിച്ചിരുന്ന കുത്തിവയ്പ്പ് സാങ്കേതിക തകരാറുകൾ കാരണം ഫെബ്രുവരി 15 ലേക്ക് മാറ്റുകയായിരുന്നു.
ജനുവരി 13നാണ് ഒന്നാം ഘട്ട കുത്തിവയ്പ്പ് നടന്നത്. ആകെ 4,09,836 ആരോഗ്യ പ്രവർത്തകർക്കും 86,798 ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ഇതോടെ 50 ശതമാനം ആരോഗ്യ പ്രവർത്തകർക്കും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും വാക്സിൻ നൽകിയതായി മന്ത്രി സുധാകർ ട്വീറ്റ് ചെയ്തു.