ഹൈദരാബാദ് : സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി. അതേസമയം കൊവിഡിനെതിരായ പോരാട്ടത്തെ പ്രശംസിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് രംഗത്തെത്തി. അന്താരാഷ്ട്ര പാൻഡെമിക് വിരുദ്ധ സഹകരണത്തിൻ്റെ ഫലപ്രദമായ മാതൃകയാണെന്നും കൊവിഡിനെതിരെ റഷ്യൻ-ഇന്ത്യൻ സംയുക്ത പോരാട്ടം സന്തോഷമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പുട്‌നിക് ലൈറ്റ് എന്ന പേരിൽ സിംഗിൾ ഡോസ് വാക്‌സിൻ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read more: സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിൻ എത്തി
2021 ഏപ്രിൽ 12നാണ് സ്‌പുട്‌നിക് വാക്‌സിൻ്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയത്. 2021 മെയ് ഒന്നിനാണ് ആദ്യ ബാച്ച് എത്തിയത്. കൊവാക്‌സിനും കൊവിഷീൽഡിനും ശേഷം രാജ്യത്തെത്തുന്ന മൂന്നാമത്തെ കൊവിഡ് 19 പ്രതിരോധ വാക്‌സിനാണ് റഷ്യൻ സര്‍ക്കാര്‍ സ്ഥാപനം വികസിപ്പിച്ച സ്‌പുട്‌നിക് 5. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെയാണ് വാക്‌സിൻ ഹൈദരാബാദ് വിമാനത്താവളത്തിലെത്തുന്നത്.