ETV Bharat / bharat

ബിജെപി- എ.ഐ.എ.ഡി.എം.കെ സീറ്റ് വിഭജനം; അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം

234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ ആറിന് നടക്കും.

ബിജെപി- എ.ഐ.എ.ഡി.എം.കെ സീറ്റ് വിഭജനം  ബിജെപി  എ.ഐ.എ.ഡി.എം.കെ  സീറ്റ് വിഭജനം  Seat-sharing with AIADMK  Seat-sharing with AIADMK to be finalised in couple of days  BJP
ബിജെപി
author img

By

Published : Mar 3, 2021, 7:23 AM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യം തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമായേക്കും. അടുത്തിടെ നടത്തിയ തമിഴ്‌നാട് സന്ദർശനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സീറ്റ് വിഭജനം സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ ആറിന് നടക്കും. സഖ്യ പങ്കാളിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച് വ്യക്തത വരുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും തമിഴ്‌നാട് ചുമതലയുമുള്ള സി. ടി രവി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും തമിഴ്‌നാടിന്‍റെ വോട്ടെടുപ്പ് ചുമതലയുമുള്ള ജി. കിഷൻ റെഡ്ഡി, പാർട്ടി സ്റ്റേറ്റ് യൂണിറ്റ് മേധാവി എൽ. മുരുകൻ, രവി എന്നിവർ എ.ഐ.എ.ഡി.എം.കെ നേതൃത്വവുമായി ചർച്ച നടത്തി. ഞായറാഴ്ച മുഖ്യമന്ത്രി ഇ.കെ.പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഓ. പനീർസെൽവവും കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. സംസ്ഥാന നിയമസഭയിൽ മത്സരിക്കാൻ ബിജെപി രണ്ട് ഡസനിലധികം സീറ്റുകൾ തേടുന്നുണ്ടെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.