അരുണാചൽ പ്രദേശിൽ കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുന്നു - സൈനികരെ അരുണാചൽ പ്രദേശ് അതിർത്തിയിൽ കാണാതായി
അരുണാചലിലെ ഫോർവേഡ് പോസ്റ്റിൽ വിന്യസിച്ചിരുന്ന രണ്ട് സൈനികരെ മെയ് 28 മുതലാണ് കാണാതാകുന്നത്
![അരുണാചൽ പ്രദേശിൽ കാണാതായ സൈനികർക്കായുള്ള തെരച്ചിൽ തുടരുന്നു Search for missing soldiers continues in Arunachal Pradesh army jawan missing സൈനികരെ അരുണാചൽ പ്രദേശ് അതിർത്തിയിൽ കാണാതായി കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15541210-630-15541210-1655034660007.jpg?imwidth=3840)
തേസ്‌പൂർ: കഴിഞ്ഞ രണ്ടാഴ്‌ചയായി കാണാതായ അരുണാചൽ പ്രദേശിൽ വിന്യസിച്ചിരുന്ന രണ്ട് ഇന്ത്യൻ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. അരുണാചലിലെ ഫോർവേഡ് പോസ്റ്റിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിൽ നായക് ആയ പ്രകാശ് സിങ്, ലാൻസ് നായക് ആയ ഹരേന്ദർ സിങ് എന്നിവരെയാണ് മെയ് 28 മുതല്‍ കാണാതായത്.
ഇരുവരും പോസ്റ്റിന് സമീപമുള്ള നദിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. സൈനികരെ കണ്ടെത്തുന്നതിനായി വ്യോമ നിരീക്ഷണവും, നായ്‌ക്കളെ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്‌ചയായി തിരച്ചിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സൈന്യം ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് സ്വദേശികളായ സൈനികരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും നിരന്തരം അന്വേഷണ വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
TAGGED:
army jawan missing