ETV Bharat / bharat

പിഎഫ്‌ഐ നിരോധനം : നടപടിയെ അപലപിച്ച് എസ്‌ഡിപിഐ, സ്വാഗതം ചെയ്‌ത് പ്രതിപക്ഷം

author img

By

Published : Sep 28, 2022, 11:02 PM IST

സെപ്‌റ്റംബര്‍ 22നാണ് പിഎഫ്‌ഐ നേതാക്കളുടെ ഓഫിസുകളിലും വീടുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ പ്രതിഷേധിച്ച് സെപ്‌റ്റംബര്‍ 23നാണ് സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ നടത്തിയത്.

PFI ban  SDPI condemns PFI ban  എസ്‌ഡിപിഐ  SDPI  PFI ban  PFI  പ്രതിപക്ഷം  ഹര്‍ത്താല്‍  പിഎഫ്‌ഐ ഹര്‍ത്താല്‍  കേന്ദ്ര അന്വേഷണ ഏജന്‍സി  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  കേരള പുതിയ വാര്‍ത്തകള്‍  Thiruvanathapuram news  Thiruvanathapuram news updates  latest news updates in Thiruvanathapuram  latest news updates in kerala  PFI ban updates
പിഎഫ്‌ഐ നിരോധനം; നടപടിയില്‍ അപലപിച്ച് എസ്‌ഡിപിഐ, സ്വാഗതം ചെയ്‌ത് പ്രതിപക്ഷം

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവിനെ ശക്തമായി അപലപിച്ച് എസ്‌ഡിപിഐ. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ്‌ചയാണ് പിഎഫ്‌ഐയെ നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവിറങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ,എന്നിവയ്ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി.

പിഎഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്‌ഡിപിഐ പറഞ്ഞു. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്‌ദിക്കുന്നവരെ റെയ്‌ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്‌ഡി പിഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി എസ്‌ഡിപിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ആരോപിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ നിഷേധിക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെയും സംഘടനകളുടെയും അഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമര്‍ത്തുക കൂടിയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിന്‍റെ ഭരണഘടനാമൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ മതേതര പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പിഎഫ്‌ഐ നിരോധനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും യുഡിഎഫ് സഖ്യകക്ഷിയായ മുസ്‌ലിം ലീഗും രംഗത്തെത്തി.

അതേസമയം ഐഎന്‍എല്ലിന് എതിരെ ബിജെപി ഗുരുതര ആരോപണങ്ങളുയര്‍ത്തി. ഐഎന്‍എല്ലിനും കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയ റിഹാബ് ഫൗണ്ടേഷനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആക്ഷേപം. ഐഎന്‍എല്‍ നേതാവും തുറമുഖംവകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിനെ ഇടത് മുന്നണിയില്‍ നിന്നും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പിഎഫ്‌ഐ സമൂഹത്തില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍എസ്എസിനെയും നിരോധിക്കണമെന്നും കോണ്‍ഗ്രസും ലീഗും ആവശ്യമുന്നയിച്ചു. പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ച് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ രംഗത്തെത്തി. മുസ്‌ലിം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ പിഎഫ്‌ഐ തെറ്റായി വ്യാഖ്യാനിക്കുകയും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ തെറ്റായ പാത സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്ന് എം.കെ മുനീര്‍ പറഞ്ഞു.

also read: പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

വളര്‍ന്ന് വരുന്ന യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമല്ല സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും സൃഷ്‌ടിക്കാന്‍ പിഎഫ്‌ഐ ശ്രമിച്ചുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നിരോധനത്തിലൂടെ മാത്രം പിഎഫ്‌ഐ പോലൊരു സംഘടനയെ നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുന്ന ഇത്തരം സംഘടനകളെ നിയന്ത്രിക്കണമെന്നും ആര്‍ എസ്എസും ഇത് തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.