ദുർഗ് (ഛത്തീസ്‌ഗഡ്): ദുർഗ് ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ അഞ്ച് വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. 10 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളാണ് 37കാരനായ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ പീഡനത്തിന് ഇരയായത്. പ്രിൻസിപ്പൽ തന്‍റെ ചേംബറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥികളുടെ മൊഴി.
ഐപിസി സെക്ഷൻ 354, പോക്‌സോ വകുപ്പുകൾ എന്നിവ പ്രകാരം അധ്യാപകന്‍റെ മേൽ കേസ് രജിസ്റ്റർ ചെയ്‌തു. വിദ്യാർഥികളുടെ രക്ഷിതാക്കൾ പീഡനം ആരോപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യുന്നത്.