ETV Bharat / bharat

വ്യാജ വാക്സിനുകള്‍ തടയണമെന്ന ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് പരിഗണനയ്‌ക്കെത്തുന്നത്.

COVID vaccines news  COVID vaccines in India  SC on sale of counterfeit COVID vaccines  counterfeit COVID vaccines news  വ്യാജ കൊവിഡ് വാക്‌സിനുകളെ സംബന്ധിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും  വ്യാജ കൊവിഡ് വാക്‌സിൻ  പൊതുതാൽപര്യ ഹർജി  സുപ്രീം കോടതി  കൊവിഡ് വാക്‌സിൻ
SC to hear PIL seeking to prevent sale of counterfeit COVID vaccines
author img

By

Published : May 30, 2021, 10:11 AM IST

ന്യൂഡൽഹി : വ്യാജ കൊവിഡ് വാക്‌സിനുകൾ വിൽക്കുന്നത് തടയാൻ ദുരന്തനിവാരണ നിയമപ്രകാരം നിർദേശങ്ങൾ പുറപ്പെടുവിയ്ക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അഭിഭാഷകൻ വിശാൽ തിവാരിയാണ് പൊതുതാത്പര്യ ഹർജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ഡോ. ഡി വൈ ചന്ദ്രചൂഡ്, എൽ നാഗേശ്വര റാവു, ശ്രീപതി രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുക. 2021 ഫെബ്രുവരി 11ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് തിവാരിയുടെ ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും വ്യക്തമായ വസ്തുതകളോടെ പുതിയ ഹർജി ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഏതെങ്കിലും സംഘടനയോ വ്യക്തിയോ വ്യാജ വാക്‌സിൻ വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനൽ നടപടിയായി കണ്ട് നിയമം കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാമിനൊപ്പം നിരവധി ക്രിമിനൽ സംഘടനകളും സജീവമാകുമെന്നും വ്യാജ വാക്‌സിൻ വിൽപ്പനയ്‌ക്കെതിരെ ഇന്‍റർപോൾ എല്ലാ രാജ്യങ്ങൾക്കും ഓറഞ്ച് നോട്ടിസ് നൽകിയിട്ടുണ്ടെന്നും അപേക്ഷകൻ പറയുന്നു.

Also Read: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ആരോഗ്യസംരക്ഷണത്തിനുള്ള അവകാശം, സുരക്ഷിതമായ ആരോഗ്യത്തിനുള്ള അവകാശം, ആർട്ടിക്കിൾ 21ൽ പ്രതിപാദിക്കുന്ന ജീവിക്കാനുള്ള അവകാശം എന്നിവ പകർച്ചവ്യാധിയുടെ സമയത്ത് വ്യാജ ചികിത്സയിൽ നിന്ന് സംരക്ഷണം ഉറപ്പ് നല്‍കേണ്ടവയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം, പൗരന്മാരുടെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്. വ്യാജ കൊവിഡ് വാക്‌സിനിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതും ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്ന് തിവാരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.