ന്യൂഡൽഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- പോസ്റ്റ് ഗ്രാജുവേഷന്‍ (നീറ്റ് - പിജി) പരീക്ഷകൾ മാറ്റി വയ്ക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് ഡോക്‌ടർമാരുടെ ലഭ്യതക്കുറവിന് കാരണമാകുമെന്നും രോഗികളുടെ പരിചരണത്തെ സാരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷ മാറ്റിവയ്ക്കുന്നത് അരാജകത്വവും അനിശ്ചിതത്വവും സൃഷ്‌ടിക്കുമെന്നും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത വലിയ വിഭാഗം വിദ്യാർഥികളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മെയ് 21ന് നിശ്ചയിച്ച പരീക്ഷയ്ക്കെതിരെ ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കൗണ്‍സിലിങ്, പരീക്ഷ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ഉൾപ്പടെ കോടതിയെ സമീപിച്ചത്.
Also read: നീറ്റ് - പിജി പരീക്ഷ മാറ്റം: ഹർജിയിൽ വാദം മെയ് 13ന് കേൾക്കാമെന്ന് സുപ്രീംകോടതി