ന്യൂഡൽഹി: നോട്ട ഒന്നാമത് എത്തിയാല്‍ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹർജിയിൽ വിശദീകരണം തേടി കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിയമ, നീതിന്യായ മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചത്.
മുതിർന്ന അഭിഭാഷകൻ മനേക ഗുരുസ്വാമിയാണ് ഹർജിക്കാരനായി ഹാജരായത്. അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.