ETV Bharat / bharat

രാഹുലിനെതിരായ ഹര്‍ജി തള്ളി; സരിതക്ക് ഒരു ലക്ഷം രൂപ പിഴ

വയനാട്ടിലെ പത്രിക തളളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം

SC junks plea against election of Rahul Gandhi from Wayanad seat  Rahul Gandhi  Saritha Nair  Wayanad seat  SC junks plea  രാഹുലിനെതിരായ ഹര്‍ജി തള്ളി; കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതക്ക് ഒരു ലക്ഷം രൂപ പിഴ  സരിത  രാഹുല്‍ഗാന്ധി  സുപ്രീം കോടതി
രാഹുലിനെതിരായ ഹര്‍ജി തള്ളി; കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതക്ക് ഒരു ലക്ഷം രൂപ പിഴ
author img

By

Published : Nov 2, 2020, 2:52 PM IST

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജർ ആകാത്തതിനെ തുടർന്നാണ് ഹർജി തള്ളിയത്. ഇന്നും സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായിരുന്നില്ല. വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹർജിയിൽ സരിതയുടെ ആവശ്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തളളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തളളിയത്. എന്നാൽ, രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.