ETV Bharat / bharat

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് - പശ്ചിമബംഗാള്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമബംഗാളിലുണ്ടായ അക്രമത്തില്‍ ഭാരതീയ ജനതാ പാർട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് നൽകിയത്.

SC issues notice to WB govt on plea for SIT probe into BJP workers' killing SC issues notice to WB govt BJP workers' killing ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് പശ്ചിമബംഗാള്‍ സുപ്രീംകോടതി
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്
author img

By

Published : May 18, 2021, 5:08 PM IST

ന്യൂഡൽഹി: പശ്ചിമബംഗാള്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമബംഗാളിലുണ്ടായ അക്രമത്തില്‍ ഭാരതീയ ജനതാ പാർട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് നൽകിയത്.

Read Also………തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു

തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർക്കെതിരെ കൊല്ലപ്പെട്ട രണ്ട് ബിജെപി അനുഭാവികളുടെ കുടുംബങ്ങൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വിനീത് സരൺ, ജസ്റ്റിസ് ബിആർ ഗവായി അടങ്ങിയ സുപ്രീം കോടതിയിലെ അവധിക്കാല ബെഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തിൽ ഒമ്പത് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ബിജെപി പറഞ്ഞു. എന്നാൽ ഈ ആരോപണം ടിഎംസി നിഷേധിച്ചു. മെയ് 7 ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മെയ് 2 ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമബംഗാളിലെ വിവിധ സ്ഥലങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.