ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷ നിയമത്തിൽ രാജ്യദ്രോഹത്തെ പ്രതിപാദിക്കുന്ന 124 എയുടെ ഭരണഘടന സാധുതകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിം കോടതി ബുധനാഴ്‌ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തിന്‍റെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കേന്ദ്രത്തോട് ചോദിച്ചിരുന്നു. സൈനികനായ എസ്.ജി വോമ്പട്ട്കരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും നൽകിയ റിട്ട് ഹര്‍ജികളാണ് ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.