ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട സുരക്ഷാവീഴ്‌ച അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. സംഭവത്തില്‍ കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാനും ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.
ഛത്തീസ്‌ഗഡ് ഡിജിപി, എന്‍ഐഎ ഐജി, ഹരിയാന ഹൈക്കോടതി, പഞ്ചാബ് രജിട്രാര്‍ എന്നിവരടങ്ങിയതാണ് പുതിയ അന്വേഷണ സമിതി. പ്രധാന മന്ത്രിയുടെ സുരക്ഷാവീഴ്‌ച സ്വതന്ത്രമായി അന്വേഷിക്കണമെന്ന ഹര്‍ജി വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ്.
Also Read: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ വധിച്ച് സൈന്യം
ജനുവരി അഞ്ചിന് പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം ഫിറോസ്‌പൂരില്‍ ഉപരോധത്തെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ തടസപ്പെട്ടു. പിന്നീട് റാലി റദ്ദാക്കി മോദി മടങ്ങുകയായിരുന്നു.