ETV Bharat / bharat

SC For Ending Discrimination Of Queer Couples : 'എല്‍ജിബിടിക്യു വിവേചനങ്ങള്‍ക്കിരയാകുന്നത് തടയണം' ; കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം - SC For Ending Discrimination Of Queer Couples

No Discrimination Against Queer Community: ക്വിയര്‍ കമ്മ്യൂണിറ്റി നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

Etv Bharat
SC For Ending Discrimination Of Queer Couples
author img

By ETV Bharat Kerala Team

Published : Oct 18, 2023, 9:54 AM IST

ന്യൂഡല്‍ഹി : സ്വവര്‍ഗാനുരാഗികള്‍ (Queer Community (Lesbian, gay, bisexual, and transgender) പലതരം വിവേചനങ്ങളും പീഡനങ്ങളും നേരിടുന്നുണ്ടെന്ന് സുപ്രീംകോടതി (same-sex couples face discrimination). ഇത്തരം പീഡനങ്ങളും വിവേചനങ്ങളും ചെറുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിഷയത്തില്‍ ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പുനല്‍കി (Solicitor General Tushar Mehta).

ക്വിയര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹിക ആവശ്യങ്ങള്‍ അടക്കം കൈകാര്യം ചെയ്യുന്നതിന് അറിവും അനുഭവ പരിചയവുമുള്ള വിദഗ്‌ധരെ സമിതിയില്‍ ഉള്‍പ്പെടുത്തും. മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമിതിയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും മേത്ത പറഞ്ഞു. ഇത്തരം കമ്മ്യൂണിറ്റിയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കണമെന്നും അതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് സ്വാഭാവികമായ സംഭവമാണെന്നും മാനസിക വിഭ്രാന്തിയല്ലെന്നും കോടതി വ്യക്തമാക്കി.

ഒരു വ്യക്തിയേയും ഏതെങ്കിലും പ്രത്യേക ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരാകാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സ്വവര്‍ഗ വിവാഹം സംബന്ധിച്ചുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് (Chief Justice of India DY Chandrachud), ജസ്റ്റിസുമാരായ എസ്‌ കെ കൗള്‍, എസ്‌ രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പിഎസ്‌ നരസിംഹ എന്നിവരാണ് ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ക്വിയര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ജയില്‍ സന്ദര്‍ശിക്കുന്നതിന് അവകാശമുണ്ട്.

മരണപ്പെട്ട പങ്കാളിയുടെ മൃതദേഹം കാണാനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും അവകാശമുണ്ട്. കൂടാതെ ആദായ നികുതി വകുപ്പിന്‍റെ 1961ലെ നിയമ പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള മുഴുവന്‍ അവകാശങ്ങള്‍ക്കും ക്വിയര്‍ കമ്മ്യൂണിറ്റി അര്‍ഹരാണെന്നും കോടതി ചൂണ്ടിക്കാട്ടി (Income Tax Act 1961). അക്രമമോ വിവേചനമോ നേരിടുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് ഇന്ത്യയിലെ ഓരോ ജില്ലകളിലും 'സുരക്ഷിത ഭവനങ്ങള്‍' അല്ലെങ്കില്‍ 'ഗരിമ ഗ്രഹ്‌' സ്ഥാപിക്കണം.

also read: Supreme Court On Same Sex Marriage : സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല ; ഹർജികൾ തള്ളി സുപ്രീം കോടതി

ഇന്‍റര്‍ സെക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളെ നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്‌ത്രക്രിയകള്‍ക്ക് വിധേയരാക്കരുതെന്നും കോടതി പറഞ്ഞു. ക്വിയര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യാതൊരു വിവേചനങ്ങളും അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം ആളുകള്‍ വിവേചനം നേരിടുന്ന അവസ്ഥയുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു (SC For Ending Discrimination Of Queer Couples).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.