ന്യൂഡൽഹി: കർണാടക ഹൈക്കോടതിയിലെ ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കർണാടക ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടലിന്‍റെ ആവശ്യമെന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞു.
ഹർജി കേട്ട ജസ്റ്റിസ് കൃഷ്‌ണ എസ് ദിക്ഷിത്, വിശാല ബെഞ്ചിലേക്ക് ഹർജി റഫർ ചെയ്യുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഋതുരാജ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ കോടതി ഉത്തരവിന് ശേഷം കൂടുതൽ തീരുമാനങ്ങൾ എടുക്കാമെന്നാണ് കർണാടക സർക്കാരിന്‍റെ തീരുമാനം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വിശാല ബെഞ്ച് വ്യാഴാഴ്‌ച പരിഗണിക്കുന്നത്. ഇടക്കാലാശ്വാസം സംബന്ധിച്ച കാര്യങ്ങൾ വിശാല ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു സിംഗിൾ ബഞ്ചിന്‍റെ നിരീക്ഷണം.
ഹിജാബ് വിവാദത്തെ തുടർന്ന് ബെംഗളൂരു നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടാഴ്‌ചത്തക്ക് കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റിൽ നിന്ന് 200 മീറ്റർ ചുറ്റളവ് വരെ പ്രതിഷേധങ്ങളോ ഒത്തുചേരലുകളോ പാടില്ലെന്നും ഫെബ്രുവരി 22 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നുമാണ് ഉത്തരവ്.
READ MORE: Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു