ന്യൂഡല്‍ഹി : പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍ ) ആധാറുമായി ബന്ധിപ്പിയ്ക്കുന്നത് നിര്‍ബന്ധമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ 30 നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ അറിയിച്ചു. നിശ്ചിത ദിവസത്തിനുള്ളില്‍ പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങളില്‍ തടസങ്ങള്‍ നേരിടുമെന്നും എസ്ബിഐ വ്യക്തമാക്കി.
അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും തടസങ്ങളില്ലാതെ ബാങ്കിംഗ് സേവനം ആസ്വദിക്കുന്നതിനും പാൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്‌ബിഐ ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ നിര്‍ജ്ജീവമാകുമെന്നും ഇടപാടുകള്‍ നടത്താനാകില്ലെന്നും എസ്ബിഐ കൂട്ടിച്ചേര്‍ത്തു.
-
We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/LKIBNEz7PO
— State Bank of India (@TheOfficialSBI) May 31, 2021 " class="align-text-top noRightClick twitterSection" data="
">We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/LKIBNEz7PO
— State Bank of India (@TheOfficialSBI) May 31, 2021We advise our customers to link their PAN with Aadhaar to avoid any inconvenience and continue enjoying a seamless banking service.#ImportantNotice #AadhaarLinking #Pancard #AadhaarCard pic.twitter.com/LKIBNEz7PO
— State Bank of India (@TheOfficialSBI) May 31, 2021
Also read: ഡോളറിനെതിരെ ഒമ്പത് പൈസ ഇടിഞ്ഞ് ഇന്ത്യൻ രൂപ
ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക ആൽഫ ന്യൂമെറിക് ഐഡന്‍റിഫയറാണ് പാൻ. നിലവിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും പണം നിക്ഷേപിയ്ക്കുന്നതിനും ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാനും സ്ഥാവര വസ്‌തുക്കളുടെ ഇടപാടുകള്‍ സംബന്ധിച്ചുമെല്ലാം പാൻ നിർബന്ധമാണ്.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിർദേശമനുസരിച്ച്, പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2021 ജൂൺ 30 ആണ്. ആധാര്‍-പാനുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴ നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.