ETV Bharat / bharat

വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിക്കേണ്ടന്ന സൗദി തീരുമാനത്തെ പിന്തുണച്ച് ഇന്ത്യ

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം

Haj pilgrims amid COVID-19  India with Saudi Arabia  saudi arabia haj pilgrims  വിദേശ ഹജ്ജ് തീർത്ഥാടകർ  ഹജ്ജ് തീർത്ഥാടനം
വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിക്കേണ്ടന്ന സൗദി തീരുമാനത്തെ പിന്തുണച്ച് ഇന്ത്യ
author img

By

Published : Jun 16, 2021, 2:49 AM IST

Updated : Jun 16, 2021, 6:16 AM IST

ന്യൂഡൽഹി: ഈ വർഷം രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകരെ ഹജ്ജിന് അനുവദിക്കേണ്ടെന്ന സൗദി അറേബ്യയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സൗദിയുടെ തീരുമാനം.

ഹജ്ജ് യാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. സർക്കാർ സൗദി അറേബ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. വിദേശ ഹജ്ജ് തീർത്ഥാടകരെ അനുവദിക്കില്ലെന്ന സൗദി തീരുമാനം ജനങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബെംഗളൂരുവില്‍ 985 കൊവിഡ് കേസുകള്‍ കൂടി; രണ്ടുമാസത്തിനിടെ ആയിരത്തില്‍ താഴെ ആദ്യം

ചൊവ്വാഴ്‌ചയാണ് 2021ലെ ഹജ്ജ് തീർഥാടനത്തിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയ വിവരം കേന്ദ്ര സർക്കാർ അറിയിച്ചത്. ഈ വർഷം സ്വന്തം പൗരന്മാർക്കും രാജ്യത്തിനകത്ത് താമസിക്കുന്നവർക്കും മാത്രമേ സൗദി ഹജ്ജ് ചെയ്യാൻ അനുവാദം നൽകുന്നുള്ളൂ. അതും 1442 പേർക്ക് മാത്രമാണ് പ്രവേശനം.

Last Updated : Jun 16, 2021, 6:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.