വെസ്‌റ്റ് ചമ്പാരൻ(ബിഹാര്‍): ഓടികൊണ്ടിരിക്കെ ട്രെയിനിന്‍റെ എന്‍ജിനില്‍ നിന്നും അഞ്ച് ബോഗികള്‍ വേര്‍പ്പെട്ടു. ബിഹാറിലെ റക്‌സോളില്‍ നിന്നും ന്യൂഡല്‍ഹി വരെയുള്ള സത്യാഗ്രഹ എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികളാണ് ഇങ്ങനെ വേര്‍പ്പെട്ടത്. ബിഹാറിലെ തന്നെ മജ്‌ഹൗലി സ്റ്റേഷന്‍ കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നത്.
സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ബോഗികളെ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കപ്ലിംഗിന്‍റെ തകരാറാണ് ഇവ വേര്‍പെടുന്നതിലേക്ക് നയിച്ചത്. ബോഗികള്‍ വേര്‍പ്പെട്ടതിന് ശേഷം നിരവധി കിലോമീറ്ററുകള്‍ ട്രെയിന്‍ സഞ്ചരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. ഈസ്‌റ്റേണ്‍ റെയില്‍വെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.