ETV Bharat / bharat

പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ - സര്‍ബാനന്ദ സോനോവാള്‍

'മന്ത്രാലയത്തിന്‍റെ ആഭ്യമുഖ്യത്തില്‍ നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതികളുമായി മുന്നോട്ടു പോകും'

sarbananda sonowal news  sarbananda sonowal port minister news  sarbananda sonowal reviews projects news  sarbananda sonowal  സര്‍ബാനന്ദ സോനോവാള്‍ വാര്‍ത്ത  സര്‍ബാനന്ദ സോനോവാള്‍ തുറമുഖ മന്ത്രാലയം വാര്‍ത്ത  തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ വാര്‍ത്ത  സര്‍ബാനന്ദ സോനോവാള്‍  സര്‍ബാനന്ദ സോനോവാള്‍ കേന്ദ്രമന്ത്രി വാര്‍ത്ത
പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍
author img

By

Published : Jul 11, 2021, 8:52 PM IST

ന്യൂഡല്‍ഹി : തുറമുഖ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് പുതുതായി ചുമതലയേറ്റ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. മന്ത്രാലയം നിലവില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ അദ്ദേഹം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയം നിലവില്‍ സാക്ഷാത്കരിക്കുന്ന പദ്ധതികളുമായി മുന്നോട്ടുപോകും. കാലതാമസമില്ലാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

Also read: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും- പട്ടിക കാണാം

കഴിഞ്ഞ ബുധനാഴ്‌ചയാണ് പുനസംഘടനയുടെ ഭാഗമായി അസം മുന്‍ മുഖ്യമന്ത്രി കൂടിയായ സോനോവാള്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്. അസം മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേ മോദി മന്ത്രിസഭയില്‍ 2014-2016 കാലയളവില്‍ കായിക, നൈപുണ്യ വികസന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.