ETV Bharat / bharat

ആദ്യ ദിനം കുതിച്ചുയര്‍ന്നു; സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയ്‌ക്ക് ഗുണം ചെയ്‌തത് സൗജന്യ ടിക്കറ്റ് ഓഫര്‍ - സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയ്‌ക്ക് ഗുണം ചെയ്‌തത്

വിക്കി കൗശല്‍ സാറ അലി ഖാന്‍ ജോഡി പ്രധാന വേഷങ്ങളിൽ എത്തിയ ലക്ഷ്‌മൺ ഉടേക്കറുടെ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ആദ്യ ദിനം നേടിയ കലക്ഷന്‍ എത്രയെന്ന് നോക്കാം...

Sara and Vicky starrer Zara Hatke Zara Bachke  Zara Hatke Zara Bachke  Sara and Vicky starrer  Sara and Vicky  Zara Hatke Zara Bachke box office collection day 1  Zara Hatke Zara Bachke box office collection  Zara Hatke Zara Bachke box office  സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ  ആദ്യ ദിന ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  വിക്കി കൗശല്‍ സാറ അലി ഖാന്‍  വിക്കി കൗശല്‍  സാറ അലി ഖാന്‍  Sara Ali Khan  Vicky Kaushal  സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയ്‌ക്ക് ഗുണം ചെയ്‌തത്  ഗുണം ചെയ്‌തത് സൗജന്യ ടിക്കറ്റ് ഓഫര്‍
സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയ്‌ക്ക് ഗുണം ചെയ്‌തത് സൗജന്യ ടിക്കറ്റ് ഓഫര്‍
author img

By

Published : Jun 3, 2023, 10:11 PM IST

വിക്കി കൗശലും സാറ അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പ്രദര്‍ശന ദിനത്തില്‍ ചിത്രത്തിന് മികച്ച തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, ചിത്രം ആദ്യ ദിനം ഇന്ത്യൻ ബോക്‌സോഫിസിൽ 5.49 കോടി രൂപ നേടി.

'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' ആദ്യ ദിനം കുതിച്ചുയര്‍ന്നു. പ്രവചനങ്ങളെയും അശുഭാപ്‌തി വിശ്വാസികളെയും നിശബ്‌ദരാക്കുന്നു. പ്രദര്‍ശന ദിനത്തില്‍ 2 കോടിക്ക് താഴെയായിരുന്നു ഇക്കൂട്ടരുടെ പ്രവചനം. ഒന്ന് വാങ്ങുക ഒന്ന് നേടുക സൗജന്യ ടിക്കറ്റ് ഓഫർ + താങ്ങാനാവുന്ന ടിക്കറ്റ് നിരക്ക് എന്നീ കാരണങ്ങള്‍ ആദ്യ ദിന കലക്ഷന് ഊര്‍ജ്ജമേകി. വെള്ളിയാഴ്‌ച 5.49 കോടി. ദേശീയ ശൃംഖലകൾ ആദ്യ ദിവസം 3.35 കോടി രൂപ സ്വന്തമാക്കി. പിവിആര്‍: 1.54 കോടി, ഐനോക്‌സ്‌: 1.11 കോടി, സിനിപോളിസ്: 70 ലക്ഷം.' -ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്.

'ശനി, ഞായർ ദിവസങ്ങളിൽ 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ' പ്രദര്‍ശന ദിന കലക്ഷന്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ഒന്ന് വാങ്ങുക, ഒന്ന് നേടുക സൗജന്യ ടിക്കറ്റ് ഓഫർ ഞായറാഴ്‌ച രാത്രി വരെ തുടരും. ഇത് സിനിമയുടെ ആദ്യ വാരാന്ത്യത്തിൽ മികച്ച കലക്ഷന്‍ രേഖപ്പെടുത്താൻ സഹായിക്കും' -തരണ്‍ ആദര്‍ശ് പറഞ്ഞു.

ലക്ഷ്‌മണ്‍ ഉടേക്കർ ആണ് സിനിമയുടെ സംവിധാനം. ജൂണ്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ഭസ്‌മക്കുറിയണിഞ്ഞ് പിങ്ക് സാരിയില്‍ മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍

കുടുംബത്തോടൊപ്പം താമസിച്ച് മടുത്ത, ഇൻഡോറിൽ നിന്നുള്ള ഒരു യുവ ദമ്പതികൾ, സർക്കാർ പദ്ധതിയിലൂടെ ഒരു വീട് വാങ്ങുന്നതിനായി വിവാഹമോചനം നേടിയതായി നടിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ. റിലീസിന് മുന്നോടിയായി സിനിമയോടുള്ള ആവേശം പ്രകടിപ്പിച്ച് വിക്കി കൗശല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

'ലക്ഷ്‌മൺ സാറിനും മഡ്ഡോക്കിനും ഒപ്പം പ്രവർത്തിക്കാനായത് സന്തോഷകരമായ അനുഭവമായിരുന്നു. സിനിമയുടെ ചിത്രീകരണം വളരെ മികച്ചതായിരുന്നു. പ്രത്യേകിച്ച് സാറയ്‌ക്കൊപ്പം. പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമായിരുന്നു വിക്കി കൗശല്‍ പ്രതികരിച്ചത്.

'ഇത്രയും കഴിവുള്ള ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതില്‍ ഞാൻ നന്ദിയുള്ളവനാണ്. ബന്ധങ്ങൾ, വിവാഹങ്ങൾ എന്നിവയിൽ സിനിമയ്‌ക്ക് സവിശേഷമായ ഒരു കാഴ്‌ചപ്പാടുണ്ട്. പ്രേക്ഷകർ അതിന് സാക്ഷിയാകുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍.' -സാറ അലി ഖാന്‍ പറഞ്ഞു.

'ലുക്കാ ചുപ്പി', 'മിമി' തുടങ്ങി ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ലക്ഷ്‌മൺ ഉടേക്കറും സിനിമയെ കുറിച്ചുള്ള തന്‍റെ ചിന്തകൾ പങ്കുവച്ചിരുന്നു. 'ഈ സിനിമ എന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. രാജ്യത്തുടനീളമുള്ള പ്രേക്ഷകരിൽ പ്രതിധ്വനിക്കുന്ന ഒരു കഥയാണ് ഇത്. ഒരു തികഞ്ഞ കുടുംബ കഥയാണ് ഇത്. നിങ്ങളെ മുഴുവൻ രസിപ്പിക്കുമെന്ന് വാഗ്‌ദാനം നല്‍കുന്ന ചിത്രമാണിത്.' -ഇപ്രകാരമായിരുന്നു ലക്ഷ്‌മണ്‍ ഉടേക്കര്‍ പറഞ്ഞത്.

Also Read: പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍; താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.