ETV Bharat / bharat

സാൻഡൽവുഡ് മയക്കുമരുന്ന് കേസ്: രണ്ട് വ്യവസായികൾക്ക് നോട്ടീസ് - ബെംഗളൂരു മയക്കുമരുന്ന് കേസ്

കേസുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാനി തുടങ്ങി കന്നഡയിലെ അഭിനേതാക്കൾ ഉൾപ്പെടെ നിരവധി പേരെ കർണാടക പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Sandalwood Drugs Case: Notice to Two Hyderabad-Based Businessmen  സാന്‍റൽവുഡ് മയക്കുമരുന്ന് കേസ്  Santalwood drug case  മയക്കുമരുന്ന് കേസ്  drug case  ബെംഗളൂരു  ബെംഗളൂരു മയക്കുമരുന്ന് കേസ്  bengaluru drug case
Santalwood drug case: Notice to two Hyderabad-based businessmen
author img

By

Published : Apr 4, 2021, 6:41 PM IST

ബെംഗളൂരു: സാൻഡൽവുഡ് മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് വ്യവസായികൾക്ക് പൊലീസ് നോട്ടീസ്. രത്തൻ റെഡ്ഡി, കലഹർ റെഡ്ഡി എന്നിവർക്കാണ് ഗോവിന്ദ്പുര പൊലീസ് നോട്ടീസ് അയച്ചത്. ഇവർക്ക് കന്നഡ നിർമാതാവ് ശങ്കരെ ഗൗഡയുമായി ബന്ധമുണ്ടെന്നും നിരവധി മയക്കുമരുന്ന് പാർട്ടികളിൽ ഇവരൊത്തു കൂടിയതായും ഇൻസ്പെക്‌ടർ പ്രകാശ് പറഞ്ഞു.

പാർട്ടി സംഘടിപ്പിച്ച കലഹർ റെഡ്ഡി ശങ്കരെഗൗഡ വഴിയാണ് മയക്കുമരുന്ന് ശേഖരിച്ചതെന്നും കൂടാതെ തെലങ്കാനയിലെ നിരവധി എംഎൽഎമാരും ഹൈദരാബാദിലും ബെംഗളൂരുവിലുമായി സംഘടിപ്പിച്ച പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് നാല് എംഎർഎമാർക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രാഗിണി ദ്വിവേദി, സഞ്ജന ഗാൽറാനി തുടങ്ങി കന്നഡയിലെ അഭിനേതാക്കൾ ഉൾപ്പെടെ നിരവധി പേരെ കർണാടക പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.