ബെംഗളുരു: മംഗളുരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചുവെന്ന് സംസ്ഥാന ആരോഗ്യ കമ്മിഷണർ കെ.വി ത്രിലോക് ചന്ദ്ര അറിയിച്ചു. നിപ സംശയിക്കുന്നയാൾക്ക് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കമ്മിഷണർ പറഞ്ഞു.
മംഗലാപുരത്തെ വെൻലോക് ജില്ല ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ ഉള്ളത്. അദ്ദേഹം ഗോവയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നെന്നും വൃത്തങ്ങൾ പറയുന്നു.
കേരളത്തിൽ മൂന്നാമതും നിപ സ്ഥിരീകരിച്ച ഉടൻ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിവരങ്ങൾ നൽകിയതായും എല്ലാ അതിർത്തി ജില്ലകളിലും വിപുലമായ നിരീക്ഷണം നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്നവർക്ക് നിരീക്ഷണം ഏർപ്പെടുത്തുമെന്നും പനി, തലവേദന, ഛർദ്ദി, തലകറക്കം, അപസ്‌മാരം എന്നീ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും സംസ്ഥാന ആരോഗ്യ കമ്മിഷണർ അറിയിച്ചു.
Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, 71 ശതമാനം പേരിലും ആന്‍റീബോഡി