ETV Bharat / bharat

'എനിക്കും ഭാര്യയ്‌ക്കും ഭീഷണിയുണ്ട്'; മുംബൈ പൊലീസിന്‍റെ സംരക്ഷണം തേടി സമീർ വാങ്കഡെ

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ നിന്ന് രക്ഷപ്പെടുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന കേസില്‍ വിചാരണ നേരിടുകയാണ് സമീര്‍ വാങ്കഡെ

Sameer Wankhede  Sameer Wankhede demands protection  Mumbai Police  Sameer Wankhede approached Mumbai Police  threads raises through Social media  എനിക്കും ഭാര്യയ്‌ക്കും നേരെ ഭീഷണിയുണ്ട്  മുംബൈ പൊലീസിന്‍റെ സംരക്ഷണം തേടി സമീർ വാങ്കഡെ  സമീർ വാങ്കഡെ  ബോളിവുഡ് താരം ഷാരൂഖ് ഖാന്‍  ബോളിവുഡ് താരം  ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍  ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ  നർക്കോട്ടിക് കൺട്രോൾ ബ്യൂറോ  എൻസിബി
'എനിക്കും ഭാര്യയ്‌ക്കും നേരെ ഭീഷണിയുണ്ട്'; മുംബൈ പൊലീസിന്‍റെ സംരക്ഷണം തേടി സമീർ വാങ്കഡെ
author img

By

Published : May 22, 2023, 3:28 PM IST

മുംബൈ: തനിക്കും ഭാര്യയ്‌ക്കും കഴിഞ്ഞ ദിവസങ്ങളിലായി ഭീഷണി സന്ദേശങ്ങളെത്തുന്നുണ്ടെന്ന പരാതിയുമായി മുംബൈ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫ് ഇന്ത്യയുടെ (എൻസിബി) മുൻ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെ. ഇതിനെ തുടര്‍ന്ന് തനിക്കും ഭാര്യയ്‌ക്കുമെതിരെ കഴിഞ്ഞ നാല് ദിവസങ്ങളായി സമൂഹമാധ്യങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളുള്‍പ്പടെയുള്ള ഭീഷണികളെത്തുന്നുണ്ടെന്ന് സമീര്‍ വാങ്കഡെ പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ കുടുക്കാതിരിക്കാൻ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ ഞായറാഴ്ച കേസെടുത്തിരുന്നു.

ഭീഷണിയുണ്ട്, സംരക്ഷണം വേണം: എനിക്കും എന്‍റെ ഭാര്യ ക്രാന്തി റെഡ്‌കറിനും കഴിഞ്ഞ നാല് ദിവസങ്ങളായി ഭീഷണികളും അശ്ലീല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇതിനെക്കുറിച്ച് ഞാന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് കത്തെഴുതുകയും പ്രത്യേക സുരക്ഷ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് സമീര്‍ വാങ്കഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട ഇക്കഴിഞ്ഞ ഞായറാഴ്‌ച തുടര്‍ച്ചയായ രണ്ടാംദിവസവും സമീര്‍ വാങ്കഡെയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സമീര്‍ വാങ്കഡെ മാധ്യമങ്ങളെയും കണ്ടിരുന്നു.

ഞാൻ സിബിഐയുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ഇനിയും അത് തുടരും. സിബിഐ ചോദിച്ചതിനെല്ലാം ഞാൻ മറുപടി നല്‍കിയിട്ടുണ്ടെന്നും സമീര്‍ വാങ്കഡെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ തൃപ്‌തികരമല്ലെന്ന് സിബിഐയും പ്രതികരിച്ചിരുന്നു. ആര്യന്‍ ഖാനെ രക്ഷപ്പെടുത്തിന്നതിനായി 18 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും, മാത്രമല്ല വാങ്കഡെയുടെ ആസ്‌തിയും അദ്ദേഹത്തിന്‍റെ വരുമാന സ്രോതസുകൾക്ക് ആനുപാതികമല്ലെന്നും ഏജൻസി അറിയിച്ചിരുന്നു.

അന്വേഷണ ഏജന്‍സികളുടെ പ്രതികരണം: ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ ആര്യൻ ഖാന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാനുമായി വാങ്കഡെ നടത്തിയ സംഭാഷണങ്ങൾ ഹാജരാക്കി അദ്ദേഹം പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചിരുന്നു. സമീർ വാങ്കഡെ കോടതിയിൽ വച്ച് ചാറ്റ് ചെയ്‌തത് എൻസിബിയുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, ഒരു അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെയാണ് പ്രതിയുടെ കുടുംബവുമായി ഇത്തരം ചാറ്റ് ചെയ്യാൻ കഴിയുകയെന്നും എന്‍സിബി കോടയില്‍ ചോദ്യം ചെയ്‌തിരുന്നു.

സമീർ വാങ്കഡെ ഈ ചാറ്റുകളെ കുറിച്ച് തന്‍റെ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ അത് സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. അന്വേഷിക്കുന്ന വിജിലൻസ് സംഘത്തോടും ഈ ചാറ്റുകളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. മാത്രമല്ല ഷാരൂഖ് ഖാനുമായി ചാറ്റ് ചെയ്‌ത ഫോൺ വാങ്കഡെ അന്വേഷണ ഏജന്‍സിക്ക് കൊമാറിയിട്ടില്ലെന്നും, കേസ് ഏറ്റെടുത്തപ്പോൾ മുതല്‍ ഇദ്ദേഹം എൻസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഭയപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എൻസിബി വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള സിബിഐ നടപടി ചോദ്യം ചെയ്‌ത് സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി മെയ്‌ 22 വരെ അദ്ദേഹത്തിന് അറസ്‌റ്റില്‍ നിന്ന് സംരക്ഷണവും അനുവദിച്ചിരുന്നു. അതേസമയം കേസില്‍ കോടതി മെയ്‌ 22 തന്നെയാണ് അടുത്ത വാദം കേള്‍ക്കുന്നതും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.