ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനൻസിനെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. ഓര്‍ഡിനൻസിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് പാര്‍ട്ടി പ്രതിഡന്‍റ് അഖിലേഷ് യാദവ് അറിയിച്ചു. അടുത്ത മാസമാണ് നിയമസഭാ സമ്മേളനം. മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് 50,000 രൂപ നല്‍കുന്ന സര്‍ക്കാരാണ് യുപിയിലേത് എന്നാല്‍ ഇതിന് ഘടകവിരുദ്ധമായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രയോജനമില്ലാത്ത നിയമങ്ങള്‍ക്ക് പകരം സംസ്ഥാനത്തെ കര്‍ഷകരുടെ നില മെച്ചപ്പെടുത്താനുള്ള നിയമങ്ങള്‍ നിര്‍മിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയിരം കോടി രൂപ മൂല്യമുള്ള ഷോപ്പിങ് കോംപ്ലക്‌സ് നിസാര വിലയ്‌ക്ക് സ്വകാര്യ വ്യക്തിക്ക് നല്‍കാനുള്ള നീക്കം നടക്കുണ്ടെന്നും അഖിലേഷ് ആരോപിച്ചു.
ലൗ ജിഹാജ് ഓര്‍ഡിനൻസിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ് - ലൗ ജിഹാജ്
അടുത്ത മാസമാണ് ഉത്തര്‍ പ്രദേശിലെ നിയമസഭാ സമ്മേളനം