ETV Bharat / bharat

ബിജെപിയുടേത് പൊള്ളയായ വാഗ്‌ദാനങ്ങൾ; എസ്‌പി-ആർഎൽഡി സഖ്യം യുപി പിടിക്കുമെന്ന് അഖിലേഷ് യാദവ് - ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്

രാഷ്‌ട്രീയ ലോക്‌ദൾ അധ്യക്ഷൻ ജയന്ത് സിങ് ചൗധരിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു യാദവിന്‍റെ പ്രതികരണം.

Akhilesh Yadav says BJP jumla party  BJP promise is Jumla  Akhilesh Yadav slams ruling BJP government in Uttar Pradesh  BJPs every promise was a Jumla says Samajwadi Party chief Akhilesh Yadav  എസ്‌പി ആർഎൽഡി സഖ്യം ബിജെപിയെ തോൽപിക്കും  ബിജെപിയുടേത് പൊള്ളയായ വാഗ്‌ദാനങ്ങൾ അഖിലേഷ് യാദവ്  ബിജെപി വാഗ്‌ദാനങ്ങൾ കപടം എന്ന് എസ്‌പി അധ്യക്ഷൻ  ബിജെപി ജുംല പാർട്ടിയെന്ന് അഖിലേഷ് യാദവ്  ബിജെപിക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്  രാഷ്ട്രീയ ലോക്‌ദൾ അധ്യക്ഷൻ ജയന്ത് സിങ് ചൗധരി
ബിജെപിയുടേത് പൊള്ളയായ വാഗ്‌ദാനങ്ങൾ; എസ്‌പി-ആർഎൽഡി സഖ്യം ബിജെപിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ്
author img

By

Published : Jan 29, 2022, 8:47 AM IST

Updated : Jan 29, 2022, 8:55 AM IST

മുസാഫർനഗർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ബിജെപി നൽകിയ വാഗ്‌ദാനങ്ങളെല്ലാം വെറും പൊള്ളയായിരുന്നുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. രാഷ്‌ട്രീയ ലോക്‌ദൾ അധ്യക്ഷൻ ജയന്ത് സിങ് ചൗധരിയോടൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു അഖിലേഷിന്‍റെ വിമർശനം.

തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സന്ദർഭത്തിൽ ബിജെപി അവരുടെ പ്രകടന പത്രിക വായിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ബിജെപി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടോ എന്നും അദ്ദേഹം ചോദിച്ചു. അവുടെ ഓരോ വാഗ്‌ദാനങ്ങളും കപടമായി മാറി. തെറ്റായ പരസ്യങ്ങൾ നൽകി ഇപ്പോഴും സ്ഥിതിവിവരങ്ങളിൽ കൃത്രിമം കാണിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായും എസ്‌പി അധ്യക്ഷൻ വ്യക്തമാക്കി.

ALSO READ: പഞ്ചാബിൽ പോരുമുറുക്കി ബിഎസ്‌പി; മായാവതിയുടെ നേതൃത്വത്തിൽ പ്രചാരണം ഫെബ്രുവരി 8 മുതൽ

അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന പാർട്ടിയുടെ വാഗ്‌ദാനവും മുൻ മുഖ്യമന്ത്രി ആവർത്തിച്ചു. സൗജന്യ വൈദ്യുതിയ്‌ക്ക് പുറമേ ജലസേചനത്തിനുള്ള വൈദ്യുതിയും സൗജന്യമായി നൽകും. കർഷകർക്ക് അവരുടെ വിളകൾ കുറഞ്ഞ താങ്ങുവിലയിൽ വിൽക്കാൻ ക്രമീകരണം ചെയ്യും.

ഫാർമർ കോർപ്പസ് ഫണ്ടും ഫാം റിവോൾവിങ് ഫണ്ടും സൃഷ്‌ടിക്കുന്നത് വഴി കർഷകർക്ക് പണം അടവുകൾക്കായി കാത്തിരിക്കേണ്ടതില്ലെന്നും എസ്‌പി - ആർഎൽഡി സഖ്യം ഇവ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേരത്തേ ചെയ്‌തതുപോലെ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുമെന്നും മുമ്പ് വിതരണം ചെയ്‌തിരുന്ന സമാജ്‌വാദി പെൻഷൻ വീണ്ടും നർകുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

അതേസമയം ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരിക്ക് വേണ്ടി പാർട്ടി വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ പ്രസ്താവനയെ വിമർശിച്ച എസ്‌പി മേധാവി, ബിജെപിക്ക് മുന്നിൽ പശ്ചിമ യുപിയുടെ വാതിലുകൾ ആർഎൽഡി കൊട്ടിയടച്ചിരിക്കുകയാണെന്നും പരിഹസിച്ചു.

Last Updated : Jan 29, 2022, 8:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.