ETV Bharat / bharat

അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച് സല്‍മാന്‍ ചിത്രം; കിസി കാ ഭായ് കിസി കി ജാന്‍ അഞ്ചാം ദിന കലക്ഷന്‍ പുറത്ത് - കിസി കാ ഭായ് കിസി കി ജാന്‍

സൽമാൻ ഖാന്‍റെ ഫാമിലി എന്‍റര്‍ടെയ്‌നര്‍ കിസി കാ ഭായ് കിസി കി ജാന്‍ ബോക്‌സോഫിസ് കലക്ഷൻ മികച്ച രീതിയില്‍ മുന്നേറുന്നു..

KKBKKJ BO collection day 5  kisi ka bhai kisi ki jaan  salman khan starrer KKBKKJ  box office collection  KKBKKJ Box Office collection day 5  Salman Khan  Salman Khan starrer KKBKKJ  KKBKKJ  അത്ഭുതങ്ങള്‍ സൃഷ്‌ടിച്ച് സല്‍മാന്‍ ചിത്രം  കിസി കാ ഭായ് കിസി കി ജാന്‍ അഞ്ചാം ദിന കലക്ഷന്‍  കിസി കാ ഭായ് കിസി കി ജാന്‍  സൽമാൻ ഖാന്‍റെ ഫാമിലി എന്‍റര്‍ടെയിനര്‍  കിസി കാ ഭായ് കിസി കി ജാന്‍  കിസി കാ ഭായ് കിസി കി ജാന്‍ ബോക്‌സ് ഓഫീസ് കലക്ഷൻ
കിസി കാ ഭായ് കിസി കി ജാന്‍ അഞ്ചാം ദിന കലക്ഷന്‍ പുറത്ത്
author img

By

Published : Apr 26, 2023, 2:50 PM IST

സിനിമ നിരൂപകരുടെ മോശം നിരൂപണങ്ങളെ കാറ്റില്‍ പറത്തി സൽമാൻ ഖാന്‍റെ ഫാമിലി എന്‍റര്‍ടെയ്‌നര്‍ 'കിസി കാ ഭായ് കിസി കി ജാന്‍'. റിലീസ് കഴിഞ്ഞ് അഞ്ച് ദിനം പിന്തുടരുമ്പോഴും വന്‍ ജനതിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. തിങ്കളാഴ്‌ചത്തെ കലക്ഷനേക്കാള്‍ ചൊവ്വാഴ്‌ചത്തെ കലക്ഷനില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രം.

എന്നാല്‍ കൊവിഡാനന്തര റിലീസുകളെ അപേക്ഷിച്ച് 'കിസി കാ ഭായ് കിസി കി ജാന്‍' ബോക്‌സോഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്. സിനിമയുടെ തിങ്കളാഴ്‌ചത്തെ കലക്ഷന്‍ 10 കോടി രൂപയാണെങ്കില്‍ 7.5 കോടി രൂപയാണ്‌ ചിത്രം ചൊവ്വാഴ്‌ച നേടിയത്. സൽമാന്‍ ഖാന്‍റെ പ്രതിച്ഛായയാണ് 'കിസി കാ ഭായ് കിസി കി ജാന്‍റെ' ഏക രക്ഷ.

സിനിമയ്‌ക്കായി സല്‍മാന്‍റെ കടുത്ത ആരാധകർ നന്നായി പണം മുടക്കുന്നുണ്ട്. അഞ്ചാം ദിനത്തില്‍ 85 കോടി രൂപയാണ് സിനിമയുടെ ഡൊമസ്‌റ്റിക് നെറ്റ് കലക്ഷന്‍. അതേസമയം ആദ്യ ആഴ്‌ചയില്‍ 'കിസി കാ ഭായ് കിസി കി ജാന്' 100 കോടി കടക്കാനായില്ലെങ്കിലും വാരാന്ത്യത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആഗോളതലത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 130 കോടി രൂപയാണ് 'കിസി കാ ഭായ് കിസി കി ജാന്‍' ആഗോളതലത്തില്‍ സ്വന്തമാക്കിയത്. ഈദ്‌ റിലീസായെത്തിയ ചിത്രം റിലീസ് ദിനത്തില്‍ 15 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെ അപേക്ഷിച്ച് 'കിസി കാ ഭായ് കിസി കി ജാന്' മോശം തുടക്കമായാണ് വിലയിരുത്തുന്നത്.

എന്നാല്‍ വാരാന്ത്യത്തിൽ കലക്ഷനില്‍ ഗണ്യമായി വർധനവ് ഉണ്ടായി. ശനിയാഴ്‌ച 25 കോടിയും ഞായറാഴ്‌ച 26 കോടിയുമാണ് ചിത്രം നേടിയത്. സൽമാന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കണക്കുകൾ വളരെ കുറവാണ്. എങ്കിലും ബോക്‌സോഫിസ് വിജയം നേടുന്ന ഈ വർഷത്തെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാന്‍'.

ഷാരൂഖ് ഖാന്‍റെ 'പഠാന്‍' നിരവധി റെക്കോഡുകൾ തകർത്തപ്പോൾ, ഡൊമസ്‌റ്റിക് ബോക്‌സോഫിസില്‍ 150 കോടി രൂപയാണ് രൺബീർ കപൂറിന്‍റെ 'തു ഝൂട്ടി മേം മക്കാര്‍' നേടിയത്. എന്നാല്‍ 150 കോടിയില്‍ താഴെയായിരിക്കും 'കിസി കാ ഭായ് കിസി കി ജാന്‍റെ' ഡൊമസ്‌റ്റിക് കലക്ഷന്‍ എന്നാണ് കണക്കുക്കൂട്ടല്‍.

2014ല്‍ പുറത്തിറങ്ങിയ 'ജയ്‌ ഹോ', 'അന്തിം: ദി ഫൈനൽ ട്രൂത്ത്‌', 'രാധേ: യുവര്‍ മോസ്‌റ്റ് വാണ്ടഡ് ഭായ്' തുടങ്ങി സല്‍മാന്‍ ചിത്രങ്ങള്‍ ബോക്‌സോഫിസ് പരാജയങ്ങളായിരുന്നു. ബോക്‌സോഫിസ്‌ ഫ്ലോപ്പുകളായ താരത്തിന്‍റെ 'ദബാംഗ് 3', 'റേസ് 3' പോലുള്ള ചിത്രങ്ങള്‍ക്ക് പോലും ഇന്ത്യയിൽ 170 കോടി കലക്ഷന്‍ ലഭിച്ചിട്ടുണ്ട്.

Also Read: മോശം റിവ്യൂകള്‍ക്കിടയിലും മുട്ടുമടക്കാതെ സല്‍മാന്‍ ചിത്രം; കിസി കാ ഭായ് കിസി കി ജാന്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.