പ്രശാന്ത് നീലിന്‍റെ 'സലാർ പാര്‍ട്ട് 1 : സീസ്‌ഫയര്‍' (Salaar Part 1 Ceasefire) ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ഡിസംബര്‍ 22ന് റിലീസിനെത്തിയ 'സലാറി'ന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസും പൃഥ്വിരാജും (Prabhas and Prithviraj Sukumaran) രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ്.
-
WW Box Office#Salaar Day 1 > #Dunki Day 1+2+3 combined.
— Manobala Vijayabalan (@ManobalaV) December 23, 2023 " class="align-text-top noRightClick twitterSection" data="
||#Prabhas | #ShahRukhKhan|| pic.twitter.com/dIZefz8CKJ
">WW Box Office#Salaar Day 1 > #Dunki Day 1+2+3 combined.
— Manobala Vijayabalan (@ManobalaV) December 23, 2023
||#Prabhas | #ShahRukhKhan|| pic.twitter.com/dIZefz8CKJWW Box Office#Salaar Day 1 > #Dunki Day 1+2+3 combined.
— Manobala Vijayabalan (@ManobalaV) December 23, 2023
||#Prabhas | #ShahRukhKhan|| pic.twitter.com/dIZefz8CKJ
പ്രമുഖര്‍ ഉള്‍പ്പടെ നിരവധി താരങ്ങളും പ്രശാന്ത് നീൽ (Prashanth Neel) സംവിധാനം ചെയ്‌ത ചിത്രത്തെ പ്രശംസിച്ചു. പ്രമുഖ താരങ്ങളായ ചിരഞ്ജീവി, വരുൺ തേജ് കൊണിഡേല, സായ് ധരം തേജ്, കന്നഡ താരം ഋഷഭ് ഷെട്ടി എന്നിവരിൽ നിന്നും 'സലാര്‍' പ്രശംസകള്‍ ഏറ്റുവാങ്ങി.
-
#Salaar is having a super strong weekend at the Box office..
— Ramesh Bala (@rameshlaus) December 23, 2023 " class="align-text-top noRightClick twitterSection" data="
Shows are filling fast/sold out everywhere.. 🔥 pic.twitter.com/F6ZTAIkd9y
">#Salaar is having a super strong weekend at the Box office..
— Ramesh Bala (@rameshlaus) December 23, 2023
Shows are filling fast/sold out everywhere.. 🔥 pic.twitter.com/F6ZTAIkd9y#Salaar is having a super strong weekend at the Box office..
— Ramesh Bala (@rameshlaus) December 23, 2023
Shows are filling fast/sold out everywhere.. 🔥 pic.twitter.com/F6ZTAIkd9y
മികച്ച ഓപ്പണിംഗ് കലക്ഷന്‍ നേടിയ 'സലാര്‍' 2023ലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ആയി മാറുകയും ചെയ്‌തു. ആദ്യ ദിനം 90.7 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 'സലാർ' അതിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി നേടിയത് ഏകദേശം 57.61 കോടി രൂപയാണ്.
രണ്ടുദിനം കൊണ്ട് 145.70 കോടി രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം 'സലാര്‍' ആദ്യ ദിനം ഇന്ത്യയില്‍ നിന്നും 93.45 കോടി രൂപയും ആഗോളതലത്തില്‍ 178.7 കോടി രൂപയും നേടിയതായാണ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് പറയുന്നത്. പ്രഭാസിനും പൃഥ്വിരാജ് സുകുമാരനും പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അതേസമയം ഡിസംബര്‍ 21 ന് റിലീസായ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുടെ കലക്ഷനെ മറികടന്ന് ടിക്കറ്റ് കൗണ്ടറുകൾ അടക്കി ഭരിക്കുകയാണ് പ്രഭാസിന്‍റെ 'സലാര്‍'. ഞായറാഴ്‌ച ദിനത്തിലേയ്‌ക്കായി വലിയ അഡ്വാൻസ് ബുക്കിംഗാണ് 'സലാറി'ന് ലഭിച്ചത്. ഡിസംബര്‍ 24ന് രാജ്യ വ്യാപകമായി 'സലാറി'ന്‍റെ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതിലൂടെ 12.76 കോടി രൂപയുടെ വരുമാനമാണ് ചിത്രത്തിന് ലഭിച്ചത്.
400 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ലോകമൊട്ടാകെയുള്ള 7,000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. 'സലാര്‍' കണ്ട് ഒരു പ്രഭാസ് ആരാധകനും നിരാശനായി തിയേറ്റർ വിടില്ലെന്ന് സിനിമയുടെ റിലീസിനോടനുബന്ധിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു (Prithviraj Sukumaran guarantees about Salaar).
Also Read: 'സംതൃപ്‌തിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍ തിയേറ്റര്‍ വിടു'; ഉറപ്പുമായി പൃഥ്വിരാജ്
'ഔട്ട് ആന്‍റ് ഔട്ട് ഡ്രാമയാണ് സലാര്‍. പ്ലോട്ടിന്‍റെ സ്വാഭാവികമായ നാടകീയമായ പുരോഗതിയാണ് ഏറ്റവും വലിയ കാര്യം. ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പടെയുള്ളവയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു പ്രഭാസ് ആരാധകനും അസന്തുഷ്‌ടനായി തിയേറ്ററിൽ നിന്നും പുറത്തിറങ്ങില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും' - ഇപ്രകാരമാണ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.