ETV Bharat / bharat

രണ്ട് ദിനം കൊണ്ട് 100 കോടി ക്ലബില്‍; 2023ലെ ഏറ്റവും വലിയ ഓപ്പണറായി സലാര്‍ - പ്രഭാസ്

Salaar box office collection: 2023ലെ പ്രഭാസിന്‍റെ ഏറ്റവും വലിയ ഹിറ്റായ ആദിപുരുഷിനെയും മറികടന്ന് സലാര്‍. തിയേറ്ററുകളില്‍ മികച്ച സിനിമാറ്റിക് ട്രീറ്റാണ് ചിത്രം ആരാധകർക്ക് സമ്മാനിച്ചത്.

salaar  Salaar box office collection  2023ലെ ഏറ്റവും വലിയ ഓപ്പണറായി സലാര്‍  സലാര്‍  സലാര്‍ കലക്ഷന്‍  സലാര്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  സലാര്‍ ആഗോള കലക്ഷന്‍  സലാര്‍ ഗ്രോസ് കലക്ഷന്‍  സലാര്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  Salaar Indian box office collection  Salaar world wide collection  Salaar gross collection  Salaar collection  Prabhas movie Salaar  Prabhas Prithviraj movie  പ്രഭാസ്  Prabhas latest movies
Salaar box office collection
author img

By ETV Bharat Kerala Team

Published : Dec 23, 2023, 6:58 PM IST

പ്രഭാസ്‌ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 'സലാർ ഭാഗം 1 സീസ്‌ഫയര്‍' (Salaar Part 1 – Ceasefire) തിയേറ്ററുകളില്‍ എത്തിയപ്പോള്‍, ആരാധകർക്ക് മികച്ച സിനിമാറ്റിക് ട്രീറ്റാണ് ചിത്രം സമ്മാനിച്ചത്. പ്രഭാസിന്‍റെ (Prabhas) സമീപകാല ബോക്‌സോഫിസ് പരാജയങ്ങള്‍ക്ക് ശേഷമുള്ള താരത്തിന്‍റെ തിരിച്ചുവരവ് കൂടിയാണ് 'സലാര്‍' (Salaar).

ബോക്‌സോഫിസ് വിജയമായി സലാര്‍: 'സലാറി'ന്‍റെ പ്രാരംഭ ബോക്‌സോഫിസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, ചിത്രം വലിയൊരു ബോക്‌സോഫിസ് വിജയമായി മാറുമെന്നാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രം പ്രദര്‍ശന ദിനം ആഗോളതലത്തില്‍ മികച്ച കലക്ഷനാണ് നേടിയിരിക്കുന്നത്. 2023ലെ പ്രഭാസിന്‍റെ ഏറ്റവും വലിയ ഹിറ്റായ 'ആദിപുരുഷി'നെയും 'സലാര്‍' അനായാസം മറികടന്നു.

മുന്‍ റെക്കോഡ് തകര്‍ത്ത് പ്രഭാസ്: ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം എക്‌സിലൂടെ (ട്വിറ്റര്‍) അറിയിച്ചത്. '2023ലെ ഏറ്റവും വലിയ വേള്‍ഡ് വൈഡ് ഓപ്പണറാണ് സലാര്‍. മുൻ ഓപ്പണിങ് ഡേ റെക്കോർഡും പ്രഭാസിന്‍റെ ചിത്രമായിരുന്നു... ആദിപുരുഷ്. സലാര്‍ എല്ലാ ആദ്യകാല എസ്‌റ്റിമേറ്റുകളും കവിഞ്ഞു, ഇപ്പോൾ തലക്കെട്ടില്‍...' - ഇപ്രകാരമാണ് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലൻ എക്‌സില്‍ കുറിച്ചത്.

Also Read: 'അവിശ്വസനീയമാംവിധം പ്രഭാസ് നല്ല ആളാണ്, പ്രശാന്തില്‍ നിന്ന് കഥ കേട്ടപ്പോള്‍ അതിശയിച്ച് പോയി'; സലാര്‍ വിശേഷങ്ങളുമായി പൃഥ്വിരാജ്

2023ലെ ഏറ്റവും വലിയ ഓപ്പണര്‍: 'സലാര്‍ ആദ്യ ദിനത്തില്‍ 165 കോടിയുടെ ഗ്രോസ് നേടി 2023ല്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ ഓപ്പണറാകും.'- ഇപ്രകാരമാണ് ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാല കുറിച്ചത്. അതേസമയം ആഗോള ബോക്‌സോഫിസ് കലക്ഷനില്‍ 175 കോടി രൂപ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് 'സലാര്‍'.

സലാർ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷൻ: ഇന്ത്യയിൽ നിന്നും ആദ്യ ദിനത്തിൽ 'സലാര്‍' നേടിയത് 95 കോടി രൂപയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ദിവസം തെലുഗു തിയേറ്ററുകളില്‍ 88 ശതമാനം ഒക്യുപെൻസി നിരക്കാണ് ചിത്രം രേഖപ്പെടുത്തിയത്. രണ്ട് ദിനം കൊണ്ട് 'സലാര്‍' 100 കോടി ക്ലബിലും ഇടംപിടിച്ചു. ഹിന്ദി, തെലുഗു, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്‌ത ചിത്രം, നിലവില്‍ ഇന്ത്യയിൽ നിന്നും 100.58 കോടി രൂപ കലക്‌ട് ചെയ്‌തു. എന്നാല്‍ ആദ്യ രണ്ട് ദിനത്തെ ആകെ കലക്ഷന്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സലാർ ഡങ്കി ഓവർസീസ് തരംഗം: വിദേശ വിപണിയിലേക്ക് കടക്കുമ്പോൾ, മലേഷ്യയിൽ, 'സലാറും' 'ഡങ്കി'യും ആദ്യവാരം ടോപ്പ് 10ൽ തന്നെ ഇടംപിടിച്ചു. സിംഗപ്പൂരിൽ, 'അക്വാമാന്‍ ആന്‍ഡ് ദി ലോസ്‌റ്റ് കിംഗ്‌ഡ'മിനെ (Aquaman And The Lost Kingdom) മറികടന്ന് 'സലാര്‍' ഒന്നാം സ്ഥാനവും സ്വന്തമാക്കി. വടക്കേ അമേരിക്കയിൽ, ക്രിസ്‌മസ് വാരാന്ത്യത്തിൽ 'സലാർ' ആദ്യ ടോപ്പ് 5ലും ഇടംപിടിച്ചു.

Also Read: 'സംതൃപ്‌തിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍ തിയേറ്റര്‍ വിടു'; ഉറപ്പുമായി പൃഥ്വിരാജ്

പ്രദര്‍ശനത്തിനെത്തിയത് 7000 സ്‌ക്രീനുകളില്‍: രാജ്യമെങ്ങും പ്രഭാസിന്‍റെ ഈ ആക്ഷൻ പാക്ക്‌ഡ് ചിത്രം 'സലാര്‍' തരംഗത്തിലാണിപ്പോള്‍. 400 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ലോകമൊട്ടാകെയുള്ള 7,000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്.

അഡ്വാന്‍സ്‌ ബുക്കിങ്ങിലും റെക്കോഡ്: ആദ്യ ദിന അഡ്വാൻസ് ബുക്കിങ് കലക്ഷനില്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ജവാൻ', 'പഠാൻ', രൺബീർ കപൂറിന്‍റെ 'ആനിമൽ', ദളപതി വിജയുടെ 'ലിയോ' എന്നീ ചിത്രങ്ങളെ 'സലാര്‍' (Salaar first day advance booking collection) മറികടന്നിരുന്നു. ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിലൂടെ 'സലാര്‍' 48.94 കോടി രൂപയാണ് നേടിയത്. സലാര്‍ - 48.94 കോടി രൂപ, ലിയോ - 46.36 കോടി രൂപ, ജവാൻ - 40.75 കോടി രൂപ, ആനിമല്‍ - 33.97 കോടി രൂപ, പഠാൻ - 32.01 കോടി രൂപ എന്നിങ്ങനെയാണ് ആദ്യ ദിന അഡ്വാൻസ് ബുക്കിങ് കലക്ഷന്‍ കണക്കുകള്‍.

ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദം പറഞ്ഞ സലാര്‍: പ്രഭാസിനെ കൂടാതെ പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് 'സലാര്‍' പറഞ്ഞത്. ദേവ് എന്ന നായക കഥാപാത്രത്തെ പ്രഭാസും, ദേവിന്‍റെ ബാല്യകാല സുഹൃത്ത് വരധരാജ് മന്നാറായി പൃഥ്വിരാജുമാണ് ചിത്രത്തില്‍ വേഷമിട്ടത്. ഇവരെ കൂടാതെ ജഗപതി ബാബു, ശ്രുതി ഹാസൻ, ബോബി സിംഹ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി.

Also Read: സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.