ETV Bharat / bharat

'ഫുട്‌ബോളിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ല': സമസ്‌തയ്‌ക്കെതിരെ സാജിദ് റാഷിദി - മെസ്സി കട്ടൗട്ട്

ഫുട്‌ബോൾ, ലഹരിയാകരുതെന്നും ആരാധകർ അതിനായി പ്രാർഥനാസമയം ചെലവഴിക്കരുതെന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ പരാമർശം

Sajid Rashidi on Samastha circular  There is nothing anti Islamic in football  Kerala Muslim cleric Sajid Rashidi  Samastha circular criticizing world cup football  ഫുട്‌ബോളിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ല  സമസ്‌തയ്‌ക്കെതിരെ സാജിദ് റാഷിദി  സമസ്‌ത  നാസർ ഫൈസി കൂടത്തായി  Nasar Faisi  Samastha Kerala Jam Iyyathul Ulama  കേരള ജംഇയ്യത്തുല്‍ ഉലമ  ഫുട്‌ബോൾ ലഹരി  സമസ്ത ഫുട്ബോൾ വിവാദം  സമസ്‌തയുടെ നിർദേശങ്ങൾക്കെതിരെ സാജിദ് റാഷിദി  സമസ്ത നിലപാടിൽ സാജിദ് റാഷിദി  നാസർ ഫൈസിക്കെതിരെ സാജിദ് റാഷിദി  Sajid Rashidi against samastha nazar faizi  qatar worlcup 2022  ഖത്തര് ലോകകപ്പ് 2022  ലോകകപ്പ് വാര്ത്ത  worlcup news  messi neymar cutout  മെസ്സി കട്ടൗട്ട്  ഇസ്ലാം പണ്ഡിതനായ സാജിദ് റാഷിദി
'ഫുട്‌ബോളിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ല': സമസ്‌തയ്‌ക്കെതിരെ സാജിദ് റാഷിദി
author img

By

Published : Nov 27, 2022, 7:37 PM IST

ന്യൂഡൽഹി : ഫുട്‌ബോൾ അനിസ്ലാമികമല്ലെന്നും കളി ആരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്നതല്ലെന്നും ഇസ്ലാം പണ്ഡിതനായ സാജിദ് റാഷിദി. മുസ്ലിം യുവാക്കളിലെ ഫുട്‌ബോൾ ആരാധനയെ വിമർശിച്ചുകൊണ്ട് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സർക്കുലർ ഇറക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫുട്‌ബോളിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ല. അങ്ങനെയായിരുന്നെങ്കിൽ ലോകകപ്പിന് ഖത്തർ തന്നെ ആതിഥേയത്വം വഹിക്കുന്നത് എന്തുകൊണ്ടാണെന്നും സാജിദ് റാഷിദി ചോദിച്ചു. കായിക വിനോദമായതിനാൽ ആർക്കും ഫുട്‌ബോളിൽ താൽപര്യമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കായിക താരങ്ങളെ ആരാധിക്കുന്നതിനോ ഏതെങ്കിലും രാജ്യത്തിന്‍റെ കൊടി പിടിക്കുന്നതിനോ മതവുമായി യാതൊരു ബന്ധവുമില്ല. അത് വ്യക്തിപരമായ കാര്യമാണ്. ഇന്ത്യൻ കളിക്കാരെ ഇഷ്‌ടപ്പെടുന്ന പാകിസ്ഥാൻകാരും പാക് കളിക്കാരെ ആരാധിക്കുന്ന ഇന്ത്യക്കാരുമുണ്ട്' - സാജിദ് റാഷിദി പറഞ്ഞു.

READ MORE: 'സമസ്‌തയുടെ അഭിപ്രായം'; തീരുമാനം വ്യക്തികളുടേതെന്ന് വി ശിവൻകുട്ടി, ആരാധനയല്ല സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ് മാത്രം മതിയെന്ന് നാസർ ഫൈസി

കഴിഞ്ഞ ദിവസം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫുട്‌ബോൾ ലോകകപ്പിനെതിരെ ഉന്നയിച്ച പരാമർശങ്ങൾ ഏറെ ചർച്ചയായിരുന്നു. ഫുട്‌ബോൾ ലഹരിയാകരുതെന്നും ആരാധകർ അതിനായി പ്രാർഥനാസമയം ചെലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ട് അനാവശ്യമായി പണം ധൂർത്തടിക്കുന്ന പ്രവണതയിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്നും ഇതിനെതിരെ പള്ളികളിൽ ബോധവത്കരണം നടത്തുമെന്നും നാസർ ഫൈസി പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.