ETV Bharat / bharat

'പഞ്ചാബ് കോണ്‍ഗ്രസ് കോമഡി ഷോയായി മാറി'; പരിഹാസവുമായി ഹർസിമ്രത് കൗർ ബാദൽ - ശിരോമണി അകാലിദൾ

സംസ്ഥാന കോണ്‍ഗ്രസിന്‍റെ നാടകങ്ങൾക്കിടയില്‍ അകപ്പെട്ട് സാധാരണക്കാർ തകർന്നിരിക്കുകയാണെന്നും ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു

Harsimrat Kaur Badal  Congress in punjab  Shiromani Akali Dal  Congress party  ഹർസിമ്രത് കൗർ ബാദൽ  ശിരോമണി അകാലിദൾ  പഞ്ചാബ് കോണ്‍ഗ്രസ്
'സിദ്ദുവിന്‍റെ വരവിനുശേഷം പഞ്ചാബ് കോണ്‍ഗ്രസ് കോമഡി ഷോയായി മാറി'; വിമര്‍ശനവുമായി ഹർസിമ്രത് കൗർ
author img

By

Published : Oct 25, 2021, 8:33 AM IST

ബത്തിൻഡ : പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര ചേരിപ്പോരിനെതിരെ പരിഹസിച്ച് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ നവജ്യോത് സിങ് സിദ്ദുവിന്‍റെ വരവിനുശേഷം കോണ്‍ഗ്രസ് കോമഡി ഷോയായി മാറിയിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള പ്രൊഡക്ഷൻ ഹൗസുകളോട് പഞ്ചാബിൽ വന്ന് കോമഡി ഷോ നടത്താൻ ആവശ്യപ്പെടുമെന്നും ഹർസിമ്രത് കൗർ പറഞ്ഞു.

സംസ്ഥാന പാര്‍ട്ടി ഘടകത്തിൽ അരാജകത്വമാണ് നടക്കുന്നതെന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പാരാമര്‍ശം ചൂണ്ടിക്കാണിച്ച ഹർസിമ്രത് കൗർ, കോണ്‍ഗ്രസിന്‍റെ നാടകങ്ങൾക്കിടയില്‍ പെട്ട് പഞ്ചാബിലെ സാധാരണക്കാർ തകർന്നിരിക്കുകയാണെന്നും വിമർശിച്ചു.

ALSO READ: ആയുധ ധാരികളും താലിബാനും തമ്മില്‍ സംഘർഷം; 17 പേർ കൊല്ലപ്പെട്ടു

40 വർഷത്തിനിടയിൽ സംസ്ഥാന കോൺഗ്രസില്‍ ഇതുപോലൊരു അരാജകത്വം കണ്ടിട്ടില്ലന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. പി.സി.സി പ്രസിഡന്‍റ് എ.ഐ.സി.സിയെ ആവർത്തിച്ച് പരസ്യമായി ധിക്കരിച്ചു. നേതാക്കള്‍ കുട്ടികളെപ്പോലെ പരസ്‌പരം പരസ്യമായി വഴക്കിട്ടെന്നും മനീഷ് തിവാരി ട്വീറ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.