ETV Bharat / bharat

ഇന്ത്യയും ചൈനയും പല കാര്യങ്ങളിലും യുഎസിനേക്കാൾ മുന്നിലാണ്: റഷ്യൻ വിദേശകാര്യ മന്ത്രി

15-ാമത് ബ്രിക്‌സ് ഉച്ചകോടി ഈ വർഷം ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു.

Russian FM Lavrov about india and china  Russian FM Lavrov  Lavrov  15ാമത് ബ്രിക്‌സ് ഉച്ചകോടി  ബ്രിക്‌സ് ഉച്ചകോടി  റഷ്യൻ വിദേശകാര്യ മന്ത്രി  റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്  സെർജി ലാവ്‌റോവ്  BRIC  ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ച് ലാവ്‌റോവ്  ലാവ്‌റോവ്
റഷ്യൻ വിദേശകാര്യ മന്ത്രി
author img

By

Published : Jan 28, 2023, 7:43 AM IST

മസാവ (എറിത്രിയ): സാമ്പത്തിക ശക്തി, രാഷ്ട്രീയ സ്വാധീനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും അമേരിക്കയേയും യൂറോപ്യൻ യൂണിയൻ അംഗങ്ങളെയും അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. അമേരിക്കയെ ലാവ്റോവ് രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. എറിത്രിയയിൽ നടത്തിയ സംയുക്ത പ്രസംഗത്തിൽ, ബഹുധ്രുവലോകം (multi-polar world) സ്ഥാപിക്കുന്നത് വസ്‌തുനിഷ്‌ഠവും തടയാനാകാത്തതുമായ പ്രക്രിയയാണെന്നും ഇപ്പോൾ വാഷിംഗ്‌ടണിന്‍റെ പൂർണ നിയന്ത്രണത്തിലുള്ള നാറ്റോയും യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ഈ പ്രക്രിയയെ മാറ്റാൻ ശ്രമിക്കുന്നു. എന്നാൽ ഈ ശ്രമങ്ങൾ വ്യാർഥമാണെന്നും ലാവോർവ് പറഞ്ഞു.

തുർക്കി, ഈജിപ്‌ത്, ബ്രസീൽ, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവയെ ബഹുധ്രുവത്വത്തിന്‍റെ ഭാവി കേന്ദ്രങ്ങളായി റഷ്യൻ നേതാവ് വിശേഷിപ്പിച്ചു. എറിത്രിയയിൽ നടന്ന സംയുക്ത വാർത്ത സമ്മേളനത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് 15-ാമത് ബ്രിക്‌സ് ഉച്ചകോടി ഈ വർഷം ഓഗസ്റ്റ് അവസാനം ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കുമെന്ന് അറിയിച്ചു.

2009 ജൂണിൽ, BRIC നേതാക്കൾ റഷ്യയിൽ അവരുടെ ആദ്യ യോഗം നടത്തി, BRIC സഹകരണം ഉച്ചകോടി തലത്തിലേക്ക് ഉയർത്തി. നേരത്തെ 2013ൽ അഞ്ചാം വാർഷിക ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്നിരുന്നു. അഞ്ച് അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ രാഷ്ട്രത്തലവനോ സർക്കാർ മേധാവികളോ ഇതിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.