ന്യൂഡൽഹി: ഇന്ത്യയിൽ സ്‌പുട്‌നിക് വാക്‌സിന്‍റെ ഉല്‍പാദനം വർധിപ്പിക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് അറിയിച്ചു. സ്‌പുട്‌നിക് റഷ്യൻ-ഇന്ത്യൻ വാക്‌സിനാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ അതിന്‍റെ ഉല്‍പാദനം പ്രതിവർഷം 850 ദശലക്ഷം ഡോസ് വരെ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ തന്നെ സ്‌പുട്‌നിക് ലൈറ്റിന്‍റെ സിംഗിൾ ഡോസ് വാക്‌സിൻ അവതരിപ്പിക്കാനുള്ള പദ്ധതികളും നടത്തിവരുന്നതായി കുഡാഷെവ് കൂട്ടിച്ചേർത്തു.
-
#WATCH | N Kudashev, Russian Ambassador to India to ANI says, "Sputnik V is Russian-Indian vaccine. We expect that its production in India will be gradually increased up to 850 million doses per year... There are plans to introduce single-dose vaccine soon in India-Sputnik Lite." pic.twitter.com/IW5Kb8LrE0
— ANI (@ANI) May 16, 2021 " class="align-text-top noRightClick twitterSection" data="
">#WATCH | N Kudashev, Russian Ambassador to India to ANI says, "Sputnik V is Russian-Indian vaccine. We expect that its production in India will be gradually increased up to 850 million doses per year... There are plans to introduce single-dose vaccine soon in India-Sputnik Lite." pic.twitter.com/IW5Kb8LrE0
— ANI (@ANI) May 16, 2021#WATCH | N Kudashev, Russian Ambassador to India to ANI says, "Sputnik V is Russian-Indian vaccine. We expect that its production in India will be gradually increased up to 850 million doses per year... There are plans to introduce single-dose vaccine soon in India-Sputnik Lite." pic.twitter.com/IW5Kb8LrE0
— ANI (@ANI) May 16, 2021
കൂടുതൽ വായനയ്‌ക്ക്: രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി
സ്‌പുട്‌നികിന് രാജ്യത്ത് അനുമതി ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 1,50,000 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെത്തിയത്. വാക്‌സിന്‍റെ ആദ്യ ഡോസില്‍ തന്നെ 94 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. മെയ് തുടക്കത്തിൽ തന്നെ രാജ്യത്ത് 850 ദശലക്ഷം ഡോസ് വാക്‌സിൻ നിർമിക്കാനുള്ള അനുമതിയും നൽകിയിരുന്നു. കൊവിഡിന്‍റെ എല്ലാ വകഭേദങ്ങള്‍ക്കും സ്‌പുട്‌നിക് ലൈറ്റ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്: സ്പുട്നിക് വാക്സിന്‍റെ ആദ്യ ഡോസില്‍ 79.4 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍