ETV Bharat / bharat

കീവിലെ എംബസി അടച്ചു ; എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി - റഷ്യ യുക്രൈന്‍ ആക്രമണം

എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല

russia ukraine war updates  Russia Ukraine live news  russia declares war on ukraine  Russia Ukraine War Crisis  Russia Ukraine conflict  Russia Ukraine Crisis News  Russia Ukraine News  Russia Ukraine War  Russia attack Ukraine  indian embassy in kyiv shuts  india shut down embassy in ukraine  ഇന്ത്യന്‍ എംബസി അടച്ചു  കീവ് ഇന്ത്യന്‍ എംബസി  ഖാര്‍കീവ് രക്ഷാദൗത്യം  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യ യുക്രൈന്‍ ആക്രമണം  ലിവിവ് എംബസി ഓഫിസ്
കീവിലെ ഇന്ത്യന്‍ എംബസി അടച്ചു, ലിവിവില്‍ പുതിയ ഓഫിസ് സ്ഥാപിക്കും; ഖാര്‍കീവില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് പ്രഥമ പരിഗണന
author img

By

Published : Mar 2, 2022, 9:27 AM IST

ന്യൂഡല്‍ഹി : യുക്രൈന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ, കീവിലെ ഇന്ത്യന്‍ എംബസി അടച്ചു. എല്ലാ ഇന്ത്യക്കാരും കീവ് വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. രക്ഷാദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്നും പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവില്‍ എംബസി കേന്ദ്രം സ്ഥാപിക്കുമെന്നും ശ്രിംഗ്ല വ്യക്തമാക്കി.

'ഞങ്ങളുടെ പക്കലുള്ള വിവരങ്ങൾ അനുസരിച്ച്, കീവിൽ ഇനി ഇന്ത്യക്കാരാരും അവശേഷിക്കുന്നില്ല. കീവിൽ നിന്ന് ഇപ്പോള്‍ ആരും ബന്ധപ്പെടുന്നില്ല. എല്ലാവരും കീവില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കുന്നത്' - ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.

  • Foreign Secretary is calling in Ambassadors of Russia and Ukraine to reiterate our demand for urgent safe passage for Indian nationals who are still in Kharkiv and cities in other conflict zones.

    Similar action is also being undertaken by our Ambassadors in Russia and Ukraine.

    — Arindam Bagchi (@MEAIndia) March 1, 2022 " class="align-text-top noRightClick twitterSection" data=" ">

എംബസിയിലെ ഉദ്യോഗസ്ഥർ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് പോയതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കീവില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് അടിയന്തരമായി നഗരം വിടാന്‍ കഴിഞ്ഞ ദിവസം എംബസി നിര്‍ദേശിച്ചിരുന്നു. ഖാര്‍കീവില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ശ്രിംഗ്ല വ്യക്തമാക്കി.

ഖാർകീവിലെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍, യുക്രൈനിലെ വിവിധ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരര്‍ക്ക് സുരക്ഷിത പാത സജ്ജീകരിക്കാന്‍ റഷ്യൻ, യുക്രൈന്‍ നയതന്ത്ര പ്രതിനിധികളോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ ; ഫ്രീഡം സ്ക്വയറില്‍ മിസൈല്‍ ആക്രമണം

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഖാർകീവിൽ നിന്ന് അധികം അകലെയല്ലാത്ത ബെൽഗൊറോഡിൽ എത്തിയെന്നും സംഘർഷമേഖലകളിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും ശ്രിംഗ്ല പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിൽ, ഇന്ത്യൻ പൗരരെ പുറത്തെത്തിക്കാൻ 26 വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുക്കാറസ്റ്റിലെയും ബുഡാപെസ്റ്റിലെയും വിമാനത്താവളങ്ങൾക്ക് പുറമേ പോളണ്ടിലെയും സ്ലോവാക്ക് റിപ്പബ്ലിക്കിലെയും വിമാനത്താവളങ്ങളും ഉപയോഗിക്കും.

രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം ബുധനാഴ്‌ച റൊമേനിയയിലേക്ക് പോകും. വരും ദിവസങ്ങളിൽ കൂടുതൽ ഐഎഎഫ് വിമാനങ്ങൾ ഒഴിപ്പിക്കൽ ദൗത്യത്തിന് ഉപയോഗിക്കാനാകും. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഉള്‍പ്പടെ യുക്രൈനിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യുക്രൈനിലുണ്ടായിരുന്ന ഇന്ത്യക്കാരില്‍ ഏകദേശം 60 ശതമാനം പേരും പ്രദേശം വിട്ടു. അവശേഷിക്കുന്ന 40 ശതമാനം പേരില്‍ പകുതി പേര്‍ ഖാർകീവിലെയും സുമിയിലെയും സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബാക്കി പകുതി യുക്രൈന്‍റെ പടിഞ്ഞാറൻ അതിർത്തികളിലോ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കോ പോയിട്ടുണ്ടെന്നും ഹർഷ് വർധൻ ശ്രിംഗ്ല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.