ETV Bharat / bharat

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് ഇടിഞ്ഞ് ഇന്ത്യന്‍ രൂപ - എന്ത് കൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നു

യുഎസില്‍ പലിശനിരക്ക് വര്‍ധിച്ചത് കാരണം ഇന്ത്യയില്‍ നിന്ന് ഡോളര്‍ ഒഴുകുന്നതാണ് രൂപയുടെ മൂല്യം ഇടിക്കുന്നത്

Rupee falls 32 paise to close  ഇന്ത്യന്‍ രൂപ  യുഎസില്‍ പലിശനിരക്ക് വര്‍ധിച്ചത്  ബിസിനസ് വാര്‍ത്ത  business news  എന്ത് കൊണ്ട് രൂപയുടെ മൂല്യം ഇടിയുന്നു  why indian rupee falls
Etv Bharatചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് ഇടിഞ്ഞ് ഇന്ത്യന്‍ രൂപ
author img

By

Published : Oct 6, 2022, 11:08 PM IST

മുംബൈ : യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യന്‍ രൂപ. ഇന്ന്(06.10.2022) 32 പൈസ ഇടിഞ്ഞ് ഒരു യുഎസ് ഡോളറിന് 81.94 രൂപ എന്ന നിലയിലെത്തി. വിദേശ കറന്‍സി വിപണിയില്‍ ആദ്യഘട്ടത്തില്‍ ഒരു ഡോളറിന് 81.52 രൂപ എന്ന നിലയില്‍ നിന്നാണ് മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 81.51 എന്ന മൂല്യത്തില്‍ എത്തിയിരുന്നു.

യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ചില സൂചകങ്ങള്‍ മെച്ചപ്പെട്ടത് ഡോളറിന്‍റെ മൂല്യം കൂടാന്‍ കാരണമായെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. യൂറോയും ബ്രിട്ടീഷ് പൗണ്ടും ഡോളറിനെതിരെ മൂല്യശോഷണം നേരിടുകയാണ്. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് 82.05ലേക്ക് എത്തുമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരണത്തിന് വലിയ സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്താന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് യുഎസ് ഡോളര്‍ വിദേശ കറന്‍സി മാര്‍ക്കറ്റില്‍ ഇറക്കുകയാണ്. മൂല്യം കുറയുന്നത് കയറ്റുമതിയും ചെലവേറിയതാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.