മുംബൈ : യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന്(29.06.2022) 18 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 79.03രൂപയിലെത്തി. വിദേശ മൂലധനം രാജ്യത്ത് നിന്ന് വലിയ രീതിയില്‍ ഒഴുകുന്നതും അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതുമാണ് കാരണം.വിദേശ പണക്കൈമാറ്റ വിപണി ഒരു ഡോളറിന് 78.86 രൂപ എന്ന നിലയിലാണ് ഇന്ന് ആരംഭിച്ചത്.
വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഒരു ഡോളറിന് 79.05 രൂപ എന്നതുവരെ എത്തിയിരുന്നു. ചൊവ്വാഴ്‌ച ഡോളറിനെതിരെ രൂപയുടെ മൂല്യം 48 പൈസയാണ് ഇടിഞ്ഞത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യം 6.39 ശതമാനമാണ് ഇടിഞ്ഞത്.
അതേസമയം പ്രധാനപ്പെട്ട ആറ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്‍റെ മൂല്യം കണക്കാക്കുന്ന സൂചിക 0.13 ശതമാനം വര്‍ധിച്ച് 104.64ല്‍ എത്തി. രൂപയുടെ മൂല്യം കുറയുന്നത് അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ളയുള്ളവയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും.