ETV Bharat / bharat

ഇൻഫോസിസിനെതിരെ പാഞ്ചജന്യം; ലേഖനം തള്ളി ആർഎസ്എസ് - ഐടി സ്ഥാപനം

പാഞ്ചജന്യം ആർഎസ്എസ് മുഖപത്രമല്ല എന്നായിരുന്നു ആർഎസ്എസ് പ്രതികരണം. ലേഖനം രചയിതാവിന്‍റെ അഭിപ്രായമാണെന്നും സംഘടനയുമായി ബന്ധപ്പെടുത്തരുതെന്നും ആർഎസ്എസിന്‍റെ അഖിലേന്ത്യ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു.

RSS distances itself from Panchjanya article critical of Infosys  ഇൻഫോസിസ്  പാഞ്ചജന്യ  ആർഎസ്എസ്  Panchjanya  Infosys  RSS  ഐടി സ്ഥാപനം
ഇൻഫോസിസിനെതിരെ പാഞ്ചജന്യ; ലേഖനം തള്ളി ആർഎസ്എസ്
author img

By

Published : Sep 5, 2021, 7:11 PM IST

ന്യൂഡൽഹി: ആർഎസ്എസ് അനുകൂല മാഗസിനായ പാഞ്ചജന്യത്തിന്‍റെ ഇൻഫോസിസ് വിമർശനത്തെ തള്ളി ആർഎസ്എസ്. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസിനെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പ്രസിദ്ധീകരണത്തിനെതിരെ ആർഎസ്എസ് തന്നെ മുന്നിട്ടിറങ്ങിയത്. പാഞ്ചജന്യം ആർഎസ്എസ് മുഖപത്രമല്ല എന്നായിരുന്നു ആർഎസ്എസ് പ്രതികരണം.

ലേഖനം രചയിതാവിന്‍റെ അഭിപ്രായമാണെന്നും സംഘടനയുമായി ബന്ധപ്പെടുത്തരുതെന്നും ആർഎസ്എസിന്‍റെ അഖിലേന്ത്യ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പറഞ്ഞു. പാഞ്ചജന്യത്തിന്‍റെ സെപ്റ്റംബർ 5ലെ പതിപ്പിലാണ് ഇൻഫോസിസ് കമ്പനിക്കെതിരെ പ്രശസ്തിയും നാശവും എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ഇൻഫോസിസ് ദേശവിരുദ്ധ ശക്തികൾക്ക് സഹായമൊരുക്കുകയാണെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു.

പാഞ്ചജന്യത്തെ തള്ളി ആർഎസ്എസ്

ഇന്ത്യൻ കമ്പനി എന്ന നിലയിൽ ഇൻഫോസിസ് രാജ്യത്തിന്‍റെ പുരോഗതിയിൽ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും ഇൻഫോസിസ് നടത്തുന്ന പോർട്ടലിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും എന്നാൽ ലേഖനം രചയിതാവിന്‍റെ അഭിപ്രായം മാത്രമാണെന്നും അംബേക്കർ ട്വിറ്ററിലൂടെ അറിയിച്ചു.

പാഞ്ചജന്യം ആർഎസ്എസ് മുഖപത്രമല്ലെന്നും അതിൽ പ്രസിദ്ധീകരിക്കുന്ന ലേഖനമോ അഭിപ്രായങ്ങളോ ആർഎസ്എസുമായി ബന്ധപ്പെടുത്തരുതെന്നും അംബേക്കർ പറയുന്നു. എന്നാൽ പാഞ്ചജന്യത്തിലെ ലേഖനം പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനും വിമർശനത്തിനും കാരണമായി.

'കോർപ്പറേറ്റ് മേഖലയ്‌ക്കെതിരെയുള്ള ആക്രമണം'

ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി വിഷയത്തിൽ കടുത്ത വിമർശനം ഉന്നയിച്ചു. മാസങ്ങൾക്ക് മുൻപ് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ടാറ്റ സൺസിനെതിരെ രംഗത്ത് വന്നു. ഇപ്പോൾ ആർഎസ്എസ് ബന്ധമുള്ള പാഞ്ചജന്യം, ഇൻഫോസിസ് ദേശവിരുദ്ധ ശക്തികളെ സഹായിക്കുകയാണെന്ന് ആരോപിക്കുന്നു. എന്നാൽ ഇതിനെതിരെ വ്യവസായ പ്രമുഖർ നിശബ്‌ദത പാലിക്കുകയാണെന്ന് പ്രിയങ്ക ചതുർവേദി പറയുന്നു. ഇന്ത്യയുടെ വിലപ്പെട്ട കോർപ്പറേറ്റ് മേഖലയ്‌ക്കെതിരെ ആർഎസ്എസ് ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് കോൺഗ്രസും ആരോപിച്ചു.

Also Read: നോക്കുകൂലി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ വാഹനം തടഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.