ബെംഗളൂരു: മുൻ മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരായ പീഡനക്കേസില്‍ അഞ്ച് കോടി രൂപയുടെ കരാർ നടന്നതായി കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി. സിഡികൾ നൽകുന്നതിന് മന്ത്രിയിൽ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി പണം നൽകാൻ വിസമ്മതിച്ചപ്പോൾ സിഡി മാധ്യമങ്ങൾക്ക് ചോർത്തിയതായും അദ്ദേഹം ആരോപിച്ചു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് രമേഷ് ജാർക്കിഹോളി കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
ജാർക്കിഹോളി പീഡനക്കേസ്; അഞ്ച് കോടിയുടെ കരാർ നടന്നതായി എച്ച്ഡി കുമാരസ്വാമി - അഞ്ച് കോടിയുടെ കരാർ നടന്നതായി എച്ച്ഡി കുമാരസ്വാമി
സിഡികൾ നൽകുന്നതിന് മന്ത്രിയിൽ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും മന്ത്രി പണം നൽകാൻ വിസമ്മതിച്ചപ്പോൾ സിഡി മാധ്യമങ്ങൾക്ക് ചോർത്തിയതായും എച്ച്ഡി കുമാരസ്വാമി