ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ഷികാവശിഷ്‌ടങ്ങള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട 39 കേസുകളില്‍ 1.92 ലക്ഷം പിഴ ചുമത്തി. ബാല്ലിയ ജില്ലാ ഭരണകൂടമാണ് പിഴ ചുമത്തിയത്. സിക്കന്ദര്‍പൂരിലെ രണ്ട് ലേക്‌പാലുകള്‍ക്കും രണ്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമെതിരെ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.ർ
ഇതുവരെ ബാല്ലിയ ജില്ലയില്‍ കാര്‍ഷികാവശിഷ്‌ടങ്ങള്‍ കത്തിച്ച 91 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും ഇതില്‍ 39 കേസുകള്‍ അന്വേഷണത്തില്‍ തെളിഞ്ഞതായും ജില്ലാ മജിസ്ട്രേറ്റ് എസ്‌പി ഷാ വ്യക്തമാക്കി. തുടര്‍ന്നാണ് പിഴ ചുമത്തിയതെന്നും പിഴയില്‍ 15,000 രൂപ അടച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരോട് കാര്‍ഷിക വിളകളുടെ അവശിഷ്‌ടങ്ങള്‍ കത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.