ചെന്നൈ : പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് സിനിമ തിയേറ്ററിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപണം. രോഹിണി സിൽവർ സ്ക്രീൻ തിയേറ്ററിൽ സിനിമ കാണുന്നതിനായി ടിക്കറ്റ് എടുത്ത ശേഷം അകത്തേക്ക് പ്രവേശിക്കാനെത്തിയപ്പോൾ ജീവനക്കാർ ചില വ്യക്തികളെ തടഞ്ഞു എന്നാണ് പരാതി. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
സംഭവം വിവാദമായതോടെ നരിക്കുറവർ സമുദായത്തിൽപ്പെട്ടവരായതുകൊണ്ടാണോ അംഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് എന്ന് ട്വിറ്ററിലൂടെ പലരും ചോദിച്ചു. തുടർന്ന് തിയേറ്റർ മാനേജ്മെന്‍റ് പിന്നീട് എല്ലാവർക്കും 'പത്ത് തല' എന്ന ചിത്രം കാണാൻ അവസരം നൽകാമെന്ന് അറിയിക്കുകയായിരുന്നു.
കുറച്ച് വ്യക്തികൾ അവരുടെ കുട്ടികളോടൊപ്പം 'പത്ത് തല' എന്ന സിനിമ കാണാൻ തിയേറ്ററിലേക്ക് പ്രവേശനം നേടിയിരുന്നു. എന്നാൽ, യു/എ സർട്ടിഫിക്കറ്റുള്ള സിനിമ ആണ് 'പത്ത് തല'. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യു/എ റേറ്റുള്ള സിനിമകൾ കാണാൻ നിയമപ്രകാരം അനുവാദം നൽകാനാവില്ല. 2,6,8,10 വയസ്സുള്ള കുട്ടികളുമായി വന്ന കുടുംബത്തിന് ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകൾ സാഹചര്യം വളച്ചൊടിക്കുകയായിരുന്നു എന്നുമാണ് തിയേറ്റർ മാനേജ്‌മെന്‍റ് പറയുന്നത്. മാത്രമല്ല ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി, തടഞ്ഞ കുടുംബങ്ങൾക്ക് സിനിമ കാണാനായി പ്രവേശനവും നൽകി. തുടർന്ന് സിനിമ ആസ്വദിക്കുന്ന കുടുംബത്തിന്‍റെ വീഡിയോ തിയേറ്റർ മാനേജ്മെന്‍റ് പിന്നീട് പുറത്തുവിട്ടു.
Also read: ഉന്നതജാതിക്കാരുടെ പീഡനം അതിരുകടന്നു: പരാതിയുമായി ദലിതര്‍ കലക്ടറുടെ ഓഫിസില്‍
തുടരുന്ന ജാതി വിവേചനം, പൊതുകുളം ഉപയോഗിച്ചതിന് ജാതി അധിക്ഷേപം : തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ പൊതുകുളം ഉപയോഗിച്ചതിന് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ജനുവരി 1നായിരുന്നു സംഭവം. കോത്തങ്കുടി ഗ്രാമത്തിലെ വൈരാണ്ടി കുളത്തിൽ കുളിക്കാനിറങ്ങിയ സ്‌ത്രീകളെ അയ്യപ്പൻ, മുത്തുരാമൻ എന്നിവർ ചേർന്ന് ജാതി അധിക്ഷേപം നടത്തുകയായിരുന്നു. അസഭ്യ വർഷത്തിന് പുറമെ വസ്ത്രങ്ങൾ വലിച്ചെറിയുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്ന് സ്ത്രീകൾ വിശദീകരിച്ചു. പരാതി നൽകാൻ അരന്താങ്കി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും സ്വീകരിച്ചിരുന്നില്ലെന്നും നാഗുഡി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കേസെടുത്തതെന്നും ഇവര്‍ പറയുന്നു.
Also read: പൊതുകുളം ഉപയോഗിച്ചതിന് സ്ത്രീകൾക്കെതിരെ ജാതി അധിക്ഷേപം
ദലിത് വൃദ്ധന്‍റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞു : മധ്യപ്രദേശിലെ ഗുണ ജില്ലയിൽ മരിച്ച ദലിത് വൃദ്ധന്‍റെ അന്ത്യകർമ്മങ്ങൾ തടഞ്ഞ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചാന്ദ്പുര പ്രദേശവാസിയായ കനയ്യ അഹിർവാറിന്‍റെ മൃതദേഹം സംസ്‌കരിക്കുന്നതാണ് മൂവർ സംഘം തടഞ്ഞത്. തുടർന്ന് നാരായൺ സിംഗ് മീണ, രാംഭറോസ് മീണ, ദിലീപ് മീണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ 3 പേർ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് കുടുംബം ശ്‌മശാനത്തിന്‍റെ അടുത്തുള്ള സ്ഥലത്ത് സംസ്കാരം നടത്തി.
Also read: ദലിത് വൃദ്ധന്‍റെ അന്ത്യകര്‍മങ്ങള്‍ തടഞ്ഞു; മൂന്ന് പേര്‍ അറസ്റ്റില്‍
രാജസ്ഥാനിൽ ഉന്നതജാതിക്കാരുടെ പീഡനം : സ്ഥിരമായി ഉന്നത ജാതിയിൽപ്പെട്ടവർ തങ്ങളെ ആക്രമിക്കാറുണ്ടെന്നും ഗ്രാമം വിട്ടുപോകാൻ ആവശ്യപ്പെടാറുണ്ടെന്നും ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സാഹ ഗ്രാമത്തിൽ നിന്നുള്ളവർ കലക്‌ടറുടെ ഓഫിസിൽ എത്തി പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 14നായിരുന്നു സംഭവം.