ETV Bharat / bharat

യുപിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം ; 6 മരണം, 8 പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

road accident in up shravasti ikauna  up road accident  accident  accident death  accident news  up shravasti ikauna  road accident  അപകടം  അപകടം വാർത്തകൾ  അപകടം ഉത്തർപ്രദേശ്  അപകട മരണം  ഇകൗന  ഇകൗന അപകടം  ദേശീയപാത അപകടം  കാർ അപകടം
അപകടം
author img

By

Published : Apr 15, 2023, 2:40 PM IST

ശ്രാവസ്‌തി : ഉത്തർപ്രദേശിലെ ശ്രാവസ്‌തിയില്‍ ദേശീയപാത 730ലുണ്ടായ കാർ അപകടത്തിൽ ആറ് പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ഇകൗന പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

ആറ് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു എന്ന് ശ്രാവസ്‌തി പൊലീസ് സൂപ്രണ്ട് പ്രാചി സിങ് പറഞ്ഞു. ശൈലേന്ദ്രകുമാർ (30), മുകേഷ് കുമാർ (28), രമാദേവി (42), ഹരീഷ് കുമാർ (42), വീരു എന്ന അമിത് ഗുപ്‌ത (8), പുട്ടിലാൽ എന്ന അർജുൻ(25) എന്നിവരാണ് മരിച്ചത്. ബബ്ലു (34), സുന്ദര (30), സുരേഷ് കുമാർ (42), നീതു (28), രോഹിത് (8), നങ്കെ (35), നീലം, ലാഡോ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ എട്ട് പേരെയും ബഹ്‌റൈച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റി. 5 പേരുടെ നില ഗുരുതരമാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് വാഹനം സംഭവ സ്ഥലത്ത് നിന്ന് മാറ്റിയത്. ലുധിയാനയിലേക്ക് പോവുകയായിരുന്ന എസ്‌യുവി കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം : റായ്‌ഗഡിലെ പഴയ പൂനെ, മുംബൈ ഹൈവേയിൽ ഖോപോളി മേഖലയിൽ വച്ച് സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. 25ഓളം പേർക്ക് പരിക്കേറ്റു. പൂനെയിൽ നിന്ന് മുംബൈയിലേക്ക് സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 40 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Also read : സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കർണാടകയിൽ രണ്ടിടങ്ങളിൽ അപകടം : കർണാടകയിൽ ഇന്നലെ രണ്ടിടത്ത് വാഹനാപകടം ഉണ്ടായി. രണ്ട് അപകടങ്ങളിലുമായി 11 പേരാണ് മരിച്ചത്. കുടക് ജില്ലയിലെ സംപാജെ ഗേറ്റിലും തുമകുരു ജില്ലയിലെ സിറയിലുമാണ് അപകടമുണ്ടായത്. പരിക്കേറ്റ 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടകിൽ കാറും കർണാടക റോഡ് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് സ്‌ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 6 പേർ അപകടത്തിൽ മരിച്ചു. മാണ്ഡ്യയിലെ മദ്ദൂരിൽ നിന്നും സുള്ള്യയിലേക്ക് പോവുകയായിരുന്ന കാർ ബസിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

Also read : പഞ്ചാബിൽ നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകർക്ക് നേരെ ഇടിച്ച് കയറി; ഏഴ്‌ മരണം

സ്വകാര്യ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചാണ് തുമകുരുവിൽ അപകടം ഉണ്ടായത്. ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പടെ 5 പേർ അപകടത്തിൽ മരിച്ചു. ബെംഗളൂരു സ്വദേശികളാണ് മരിച്ചത്. ചിത്രദുർഗയിലെ ചള്ളകെരെയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ 7 പേർക്ക് പരിക്കേറ്റു.

Also read : സ്വകാര്യ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പഞ്ചാബിലെ ഹോഷിയാർപൂരിൽ തീർഥാടക സംഘത്തിന് നേരെ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി ഏഴ് പേർ മരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ് (ഏപ്രിൽ 12) അപകടം സംഭവിച്ചത്. ബൈശാഖി ദിനത്തോടനുബന്ധിച്ച് ശ്രീ ഗുരു രവിദാസ് ജിയുടെ വിശുദ്ധ ദേവാലയമായ ഖുറൽഗഡ് സാഹിബിലേക്ക് കാൽനടയായി പോവുകയായിരുന്ന സംഘത്തിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.