ന്യൂ ഡൽഹി: രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി) മേധാവിയും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. ന്യൂ ഡൽഹിയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം 20നാണ് അജിത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായി. തുടർന്ന് ചികിത്സയിലായിരുന്ന അജിത് സിംഗ് ഇന്ന് രാവിലെയാണ് അന്തരിച്ചത്.
Also Read: കർണാടകയിൽ പ്രതിദിന റെംഡെസിവിർ നിർമാണം വർധിപ്പിക്കും
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്‍റെ മകൻ കൂടിയായ ചൗധരി അജിത് സിംഗ് ഉത്തര്‍ പ്രദേശിലെ ബാഗ്പത്തിൽ നിന്നും ഏഴു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .