പാറ്റ്ന : ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്ന് ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കർ തന്‍റെ പുസ്‌തകത്തില്‍ വ്യക്തമാക്കിയിരുന്നതായി ആര്‍ജെഡി നേതാവ് ശിവാനന്ദ തിവാരി. പശുവിനെ ഗോമാതാവെന്ന് വിളിക്കുന്നതിനെ സവർക്കർ പിന്തുണച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു മൃഗത്തിന് എങ്ങനെ മനുഷ്യന്‍റെ അമ്മയോ അച്ഛനോ ആകാൻ കഴിയുമെന്ന് വീർ സവർക്കർ ചോദിച്ചു.പശുവിനെ ഗോ മാതാവ് എന്ന് വിളിക്കുന്നത് മനുഷ്യരാശിക്ക് അപമാനമാണ്,' - ശിവാനന്ദ തിവാരി പറയുന്നു.
1923ലാണ് സവർക്കർ ആദ്യമായി ‘ഹിന്ദുത്വ’ എന്ന പദം ഉപയോഗിക്കുന്നതെന്നും ഹിന്ദുവും ഹിന്ദുത്വയും വ്യത്യസ്‌ത കാര്യങ്ങളാണെന്ന് സവർക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ആര്‍ജെഡി നേതാവ് കൂട്ടിച്ചേര്‍ത്തു. സവര്‍ക്കറുടെ ചില ആശയങ്ങള്‍ പിന്തുടരാനും മറ്റ് ചിലത് ഒഴിവാക്കാനും എങ്ങനെ സാധിയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
-
#WATCH| Veer Savarkar questioned how can an animal be a mother or father of a human being... calling cow the mother of human beings is an insult to human race. Savarkar used ‘Hindutva' term 1st time in 1923 &said that Hindu & ‘Hindutva’ are different things: Shivanand Tiwari, RJD https://t.co/CyRU74B1qR pic.twitter.com/8PrtYXAWys
— ANI (@ANI) December 26, 2021 " class="align-text-top noRightClick twitterSection" data="
">#WATCH| Veer Savarkar questioned how can an animal be a mother or father of a human being... calling cow the mother of human beings is an insult to human race. Savarkar used ‘Hindutva' term 1st time in 1923 &said that Hindu & ‘Hindutva’ are different things: Shivanand Tiwari, RJD https://t.co/CyRU74B1qR pic.twitter.com/8PrtYXAWys
— ANI (@ANI) December 26, 2021#WATCH| Veer Savarkar questioned how can an animal be a mother or father of a human being... calling cow the mother of human beings is an insult to human race. Savarkar used ‘Hindutva' term 1st time in 1923 &said that Hindu & ‘Hindutva’ are different things: Shivanand Tiwari, RJD https://t.co/CyRU74B1qR pic.twitter.com/8PrtYXAWys
— ANI (@ANI) December 26, 2021
പശുവിനെ ആരാധിക്കുന്നതിനെ സവർക്കർ പിന്തുണച്ചിരുന്നില്ലെന്നും ബീഫ് കഴിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് സവർക്കർ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ശനിയാഴ്‌ച പ്രസ്‌താവിച്ചിരുന്നു. ഹിന്ദു മതത്തിന് ഹിന്ദുത്വയുമായി യാതൊരു ബന്ധവുമില്ലെന്ന് സവർക്കർ തന്‍റെ പുസ്‌തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സവര്‍ക്കറുടെ വാക്കുകളെ ദിഗ്‌വിജയ് സിങ് തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് രാമേശ്വര്‍ ശര്‍മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.