ETV Bharat / bharat

ഐറ്റം ഡാൻസിനെ കുറിച്ച് റിതിക സിംഗ്, മിനിട്ട് അല്ല പ്രിൻസിപ്പിൾസാണ് കാര്യം: 'കലാപക്കാരാ' തകർപ്പൻ ഹിറ്റ് - കലാപക്കാരാ

'5 മിനിറ്റ് ആയാലും 20 മിനിറ്റ് ആയാലും എന്‍റെ പ്രിന്‍സിപ്പിള്‍സുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ ചെയ്യും'. ഐറ്റം ഡാന്‍സുകളെ കുറിച്ചുള്ള റിതിക സിംഗിന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു...

Ritika Singh about dance numbers in Tamil  Ritika Singh  King of Kotha song Kalapakkaara  King of Kotha song  Kalapakkaara  King of Kotha  റിതിക സിംഗിന്‍റെ വാക്കുകള്‍  റിതിക സിംഗ്  റിതിക  ദുല്‍ഖര്‍ സല്‍മാന്‍  Dulquer Salmaan  കലാപക്കാരാ  Kalapakkaara
'5 മിനിറ്റ് ആയാലും 20 മിനിറ്റ് ആയാലും എന്‍റെ പ്രിന്‍സിപ്പിള്‍സുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ ചെയ്യും': റിതിക സിംഗ്
author img

By

Published : Aug 3, 2023, 6:17 PM IST

'ഇരുധി സുട്രു', 'ഓ മൈ കടവുകള്‍', 'ശിവലിങ്ക' തുടങ്ങി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് റിതിക സിംഗ് (Ritika Singh). ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത റിതിക ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായെത്തുന്ന 'കിംഗ് ഓഫ് കൊത്ത'യിലെ (King of Kotha) 'കലാപക്കാരാ' (Kalapakkaara) എന്ന ഗാനത്തില്‍ റിതിക സിംഗും പ്രത്യക്ഷപ്പെട്ടിരിരുന്നു. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ഐറ്റം ഡാന്‍സുകളെ കുറിച്ചുള്ള റിതികയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നല്ല അവസരങ്ങള്‍ വന്നാല്‍ താന്‍ തമിഴിലും ഡാന്‍സ് നമ്പറുകള്‍ ചെയ്യുമെന്നാണ് റിതിക പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് മലയാള സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്നും, മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ടെന്നും റിതിക പറഞ്ഞു.

Also Read: ഒടുവില്‍ കലാപക്കാരാ എത്തി..! ചടുലമായ നൃത്തച്ചുവടുകളുമായി ദുല്‍ഖര്‍, ഒപ്പം റിതിക സിങ്ങിന്‍റെ ഐറ്റം നമ്പറും...

'തമിഴ് ഫാസ്‌റ്റ്‌ നമ്പര്‍ ചെയ്യാന്‍ പറ്റും. നല്ലൊരു പാട്ട് വന്നാല്‍ ചെയ്യാന്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. എന്‍റെ പ്രിന്‍സിപ്പിള്‍സുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്‌ടം. അത് 5 മിനിറ്റ് ആണെങ്കിലും പ്രശ്‌നമില്ല, 20 മിനിറ്റ് ആണെങ്കിലും കുഴപ്പമില്ല. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു പോയാലും ആ കഥാപാത്രം കൂടെ ഉണ്ടാവണം. -ഇപ്രകാരമാണ് റിതിക പറഞ്ഞത്.

ദുല്‍ഖര്‍ സല്‍മാന്‍റെ 40-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് 'കലാപക്കാരാ' റിലീസായത്. ഗാന രംഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്. മലയാളത്തിന് പുറമെ 'കലാപക്കാരാ'യുടെ ഹിന്ദി, തമിഴ്, തെലുഗു എന്നീ പതിപ്പുകളും ഒരേസമയം പുറത്തിറങ്ങിയിരുന്നു. ഹിന്ദിയില്‍ 'ജല ജല ഹായ്', തമിഴില്‍ 'കലാട്ടക്കാരന്‍', തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്നി പേരുകളിലാണ് ഗാനം പുറത്തിറങ്ങിയത്. ജോ പോളിന്‍റെ ഗാനരചനയില്‍ ജേക്ക്‌സ്‌ ബിജോയ്‌യുടെ സംഗീതത്തില്‍ ശ്രേയ ഘോഷാല്‍, ബെന്നി ദയാല്‍, ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

'കിംഗ് ഓഫ് കൊത്ത'യുടേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററും, ട്രെയിലറും, ഗാനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം കേരളത്തില്‍ നൂറില്‍പരം സ്‌ക്രീനുകളിലാണ് റിലീസിനെത്തുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും ചിത്രം തിയേറ്ററുകളില്‍ എത്തും.

Also Read: King of kotha release| എതിരാളികള്‍ ഇല്ലാതെ സോളോ റിലീസായി കിംഗ് ഓഫ് കൊത്ത; 4 ദശലക്ഷം കടന്ന് കലാപക്കാരാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.