ETV Bharat / bharat

വിക്കി കൗശലിന്‍റെ പാട്ടിന് നൃത്തം ചെയ്‌ത് ജെനീലിയയെ കളിയാക്കി റിതേഷ് ദേശ്‌മുഖ് - റിതേഷ്

സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെയിലെ ഹിറ്റ് ട്രാക്കിന് നൃത്തച്ചുവടുകളുമായി റിതേഷ് ദേശ്‌മുഖ്. റിതേഷും ജെനീലിയയും ഒന്നിച്ചുള്ള രസകരമായ വീഡിയോ വൈറലാവുന്നു...

Genelia DSouza  Vicky Kaushal  Sara Ali Khan  Power couple of bollywood  Riteish Deshmukh  Phir aur kya chahiye  സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ  വിക്കി കൗശലിന്‍റെ പാട്ടിന്  ജെനീലിയയെ കളിയാക്കി റിതേഷ് ദേശ്‌മുഖ്  ജെനീലിയ  റിതേഷ് ദേശ്‌മുഖ്  റിതേഷ്  ജെനീലിയ ഡിസൂസ
വിക്കി കൗശലിന്‍റെ പാട്ടിന് നൃത്തം ചെയ്‌ത് ജെനീലിയയെ കളിയാക്കി റിതേഷ് ദേശ്‌മുഖ്
author img

By

Published : Jun 4, 2023, 7:10 PM IST

മുംബൈ: ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് കൂടിയാണ് ഇവര്‍. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

താര ദമ്പതികളുടെ രസകരമായൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വിക്കി കൗശല്‍ - സാറാ അലി ഖാന്‍ ചിത്രം 'സാറാ ഹട്ട്‌കെ സാറാ ബച്ച്‌കെ'യിലെ 'ഫിർ ഔർ ക്യാ ചാഹിയേ' എന്ന ഹിറ്റ്‌ ട്രാക്കിനെ പ്രണയിച്ച് റിതേഷും ജെനീലിയയും.

ട്രാക്കിന് റിതേഷ്‌ നൃത്തച്ചുവടുകള്‍ വയ്‌ക്കുകയും ഭാര്യ ജെനീലിയയെ കളിയാക്കുകയും ചെയ്യുന്നതായിരുന്നു റിതേഷ് പങ്കുവച്ച വീഡിയോ. പാട്ടിന്‍റെ ഓരോ ബീറ്റും താര ദമ്പതികള്‍ ആസ്വദിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. റിതേഷ് തന്നെയാണ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'തു ഹായ് തോ മുജെ ഫിർ ഔർ ക്യാ ചാഹിയേ!!!!' -എന്ന് കുറിച്ച് കൊണ്ടാണ് റിതേഷ് വീഡിയോ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്. ഫേവറൈറ്റ് സോംഗ്, ഫേവറൈറ്റ് ഗേള്‍, ജെനീലിയ എന്നീ ഹാഷ്‌ടാഗുകള്‍ക്കൊപ്പമായിരുന്നു റിതേഷിന്‍റെ പോസ്‌റ്റ്.

ഓറഞ്ച് നിറത്തിലുള്ള ജെഗ്ഗിംഗ്‌സും കറുത്ത ടീ ഷര്‍ട്ടും ധരിച്ച ജെനീലിയയെ സ്‌റ്റൈലിഷ് ലുക്കിലാണ് കാണാനാവുക. നീല വരയുള്ള വെള്ള ടീഷര്‍ട്ടും ചാര നിറമുള്ള ജോഗ്ഗറും ധരിച്ച റിതേഷിനെ കൂള്‍ ലുക്കില്‍ കാണപ്പെട്ടു.

പോസ്‌റ്റിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി. ഏതാനും താരങ്ങളും വീഡിയോയ്‌ക്ക് കമന്‍റ്‌ ചെയ്‌തു. 'ഏറ്റവും സുന്ദരിയായ പെൺകുട്ടിയെ നിങ്ങളുടെ ജീവിത പങ്കാളിയായി ലഭിക്കുമ്പോൾ...' -ഒരു ആരാധകന്‍ കുറിച്ചു.

2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരായത്. 2014 നവംബറിലാണ് താര ദമ്പതികള്‍ക്ക് ആദ്യ മകൻ റിയാന്‍ ജനിക്കുന്നത്. 2016 ജൂണിൽ രണ്ടാമത്തെ മകൻ റഹിലും പിറന്നു.

അടുത്തിടെ മറാഠി ചിത്രം 'വേഡി'ലൂടെ ജെനീലിയ മറാഠിയിലും അരങ്ങേറ്റം കുറിച്ചിരുന്നു. റിതേഷ് ദേശ്‌മുഖിന്‍റെ അരങ്ങേറ്റ സംവിധാന സംരംഭം കൂടിയായിരുന്നു 'വേഡ്'. കൂടാതെ മറ്റൊരു തെലുഗു ചിത്രത്തിലൂടെ ടോളിവുഡില്‍ ഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ജെനീലിയ.

കർണാടകയിലെ മുൻ മന്ത്രിയും പ്രശസ്‌ത വ്യവസായിയുമായ ഗാലി ജനാർദൻ റെഡ്ഡിയുടെ മകൻ കിരീതിയെ നായകനായി ഒരുക്കുന്ന ഇതുവരെ പേരിടാത്ത ചിത്രമാണിത്. തെലുഗു-കന്നഡ ദ്വിഭാഷാ ചിത്രമാണിത്. രാധാകൃഷ്‌ണയാണ്‌ സംവിധാനം.

അതേസമയം '100%' ആണ് റിതേഷിന്‍റെ പുതിയ പ്രോജക്‌ടുകളില്‍ ഒന്ന്. സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തും. ഷെഹനാസ് ഗില്‍, നോറ ഫത്തേഹി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സൊനാക്ഷി സിൻഹ, സാഖിബ് സലീം എന്നിവര്‍ക്കൊപ്പമുള്ള ഹൊറർ കോമഡി ചിത്രം കക്കുഡ ആണ് മറ്റൊരു പുതിയ പ്രോജക്‌ട്. തമന്ന നായികയായെത്തിയ 'പ്ലാന്‍ എ പ്ലാന്‍ ബി' എന്ന റൊമാന്‍റിക് കോമഡി ചിത്രത്തിലാണ് റിതേഷ്‌ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

Also Read: സിഗററ്റ് കത്തിച്ച് റിതേഷ്‌ ദേശ്‌മുഖ്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജെനീലിയക്കൊപ്പം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.