ഭോപ്പാല്‍ : ബൈക്കില്‍ ട്രക്ക് ഇടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലെ ദേശീയ പാതയിൽ ശനിയാഴ്‌ചയാണ് സംഭവം. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. ഖത്ഖാരി ഔട്ട്‌പോസ്‌റ്റ് സബ് ഇൻസ്‌പെക്‌ടര്‍ പ്രജ്ഞ പട്ടേലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ALSO READ | Manipur Election | വിവിധയിടങ്ങളില്‍ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ബന്ധുക്കളായ താജ് അൻസാരി, റാണു അൻസാരി, ഇഷ്‌മ അൻസാരി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എതിർദിശയിൽ അമിതവേഗതയിൽ വന്നാണ് ട്രക്ക്, ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.
മൂവരുടെയും ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‌ത് വാഹനം കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.