ETV Bharat / bharat

'ജനാധിപത്യം പുനഃസ്ഥാപിച്ചു'; വിജയം തെലങ്കാന രക്തസാക്ഷികൾക്ക് സമർപ്പിച്ച് രേവന്ത് റെഡ്ഡി - തെലങ്കാന കോൺഗ്രസ് വിജയം

Revanth Reddy on Congress Victory : ജനവിധിയിലൂടെ തെലങ്കാനയിലെ ജനങ്ങൾ ജനാധിപത്യം പുനഃസ്ഥാപിച്ചതായും, കോൺഗ്രസിന് ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള അവസരം ലഭിച്ചതായും രേവന്ത് റെഡ്ഡി.

Revanth Reddy  TPCC chief Revanth Reddy  Revanth Reddy dedicates Cong victory  Revanth dedicates victory to Telangana martyrs  Revanth Reddy implements six guarantees  Telangana Assembly Polls 2023  കോൺഗ്രസിന്‍റെ വിജയം തെലങ്കാന രക്തസാക്ഷികൾക്ക്  രേവന്ത് റെഡ്ഡി നേടിയ വിജയത്തെപ്പറ്റി  Revanth Reddy ABVP  Revanth Reddy ABVP  തെലങ്കാന കോൺഗ്രസ് വിജയം  തെലങ്കാന തെരഞ്ഞെടുപ്പ് ഫലം
Revanth Reddy Dedicates Congress Victory To Telangana Martyrs
author img

By ETV Bharat Kerala Team

Published : Dec 3, 2023, 6:50 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് നേടിയ വിജയം സംസ്ഥാന രൂപീകരണത്തിനുവേണ്ടി രക്തസാക്ഷികളായവര്‍ക്ക് സമര്‍പ്പിച്ച് ടിപിസിസി അധ്യക്ഷൻ എ രേവന്ത് റെഡ്ഡി (Revanth Reddy Dedicates Congress Victory To Telangana Martyrs). ഈ വിധിയോടെ തെലങ്കാനയിലെ ജനങ്ങൾ ജനാധിപത്യം പുനഃസ്ഥാപിച്ചു. കോൺഗ്രസിന് തെലങ്കാന ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള അവസരം ലഭിച്ചതായും പാർട്ടിയുടെ വിജയത്തിന് ശേഷം രേവന്ത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

"2009 ഡിസംബർ 3 ന് തെലങ്കാന സംസ്ഥാന പ്രസ്ഥാനത്തിലെ ശ്രീകണ്‌ഠ ചാരി രക്തസാക്ഷിയായി. ഈ ഡിസംബർ 3 ന് തെലങ്കാനയിലെ ജനങ്ങൾ ജനാധിപത്യം പുനഃസ്ഥാപിച്ചു. ഈ വിധിക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി. തെലങ്കാന ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസിന് അവസരം ലഭിച്ചു." -രേവന്ത് റെഡ്ഡി പറഞ്ഞു.

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ സഹകരണത്തോടെയാണ് ഈ വിജയം സാധ്യമായത്. തെലങ്കാന സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ട രക്തസാക്ഷികൾക്ക് ഈ വിജയം ഞങ്ങൾ സമർപ്പിക്കുന്നു. തെലങ്കാനയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പാർട്ടി വാഗ്‌ദാനം ചെയ്‌ത ആറ് ഉറപ്പുകൾ നടപ്പാക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

തെലങ്കാനയിലൂടെ 21 ദിവസം കടന്നുപോയ ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി തങ്ങളെ പ്രചോദിപ്പിച്ചതായും രേവന്ത് റെഡ്ഡി അനുസ്‌മരിച്ചു. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്ക് തെലങ്കാനയുമായി ആഴത്തിലുള്ള ബന്ധമുണ്ട്.

അതേസമയം കോൺഗ്രസിന്‍റെ വിജയത്തെ കെടിആർ സ്വാഗതം ചെയ്യുന്നതായും രേവന്ത് റെഡ്ഡി പ്രതികരിച്ചു. കോൺഗ്രസിന്‍റെ വിജയത്തോടുള്ള കെടിആറിന്‍റെ പ്രതികരണത്തെ സ്വാഗതം ചെയ്‌ത രേവന്ത് പ്രതിപക്ഷത്തോട് ഭരണകക്ഷിയുമായി സഹകരിക്കാൻ അഭ്യർത്ഥിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാ പാർട്ടികളെയും ക്ഷണിക്കും. ജനങ്ങൾ വ്യക്തമായ വിധി നൽകി. ബിആർഎസ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

Also Read: 'ഫാം ഹൗസ് ചീഫ് മിനിസ്റ്റര്‍' ചീത്തപ്പേരും, 'കുടുംബഭരണ'വും പ്രഹരമായി ; 'ബൈ ബൈ കെസിആറി'ന് വഴിമരുന്നിട്ട് അഴിമതിയടക്കം വിവാദങ്ങള്‍

എബിവിപിക്കാരനായ രേവന്ത് റെഡ്ഡി: സംഘപരിവാർ പശ്ചാത്തലത്തിലൂടെ വളർന്നുവന്ന നേതാവാണ് രേവന്ത് റെഡ്ഡി. കോളേജ് പഠനകാലത്ത് എബിവിപിവിയിലൂടെയാണ് രേവന്ത് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് 2003-ൽ ടിആർഎസിൽ (ഇപ്പോൾ ബിആർഎസ്) ചേർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതോടെ രണ്ട് വർഷത്തിനുശേഷം അദ്ദേഹം ടിആർഎസ് വിട്ടു.

പിന്നീട് 2006 ൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായി. തുടർന്ന് 2008-ൽ നടന്ന ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാന്തന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. ഇതിന് തൊട്ടടുത്ത വർഷം തന്നെ അദ്ദേഹം തെലുങ്കുദേശം പാർട്ടിയിൽ (ടിഡിപി) ചേർന്നു.

2009-ൽ കൊടങ്ങലിൽ നിന്ന് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവുമായി രേവന്ത് റെഡ്ഡി ഏറെ അടുത്തു. ഇതോടെ രേവന്ത് ടിഡിപിയുടെ പ്രധാന മുഖങ്ങളിൽ ഒരാളായി ഉയർന്നുവന്നു. പിന്നീട് ചില വിവാദങ്ങൾ ഉയർന്നതോടെ 2018 തുടക്കത്തിലാണ് രേവന്ത് റെഡ്ഡി ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്.

താഴ്ന്ന കൈകളെ പിടിച്ചുയർത്തി: പാർട്ടിയിൽ വെറും ആറ് വര്‍ഷത്തെ പ്രവർത്തന പരിചയം മാത്രമുള്ള രേവന്ത് റെഡ്ഡിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ തെലങ്കാനയിൽ ഭരണം കൈപ്പിടിയിലൊതുക്കുന്നത്. സംഘാടന മികവും നേതൃപാടവവുമാണ് രേവന്തിനെ കോൺഗ്രസ് നേതൃത്വത്തിന് പ്രിയങ്കരനാക്കിയത്. ഒരു പുതുമുഖത്തെ സംസ്ഥാനത്തിന്‍റെ അമരക്കാരനാക്കിയ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം തെറ്റിയില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

Also Read: തെക്കേ ഇന്ത്യയില്‍ നിന്ന് ബിജെപിയെ കെട്ട് കെട്ടിച്ചു ; ഇനി ഉത്തരേന്ത്യയില്‍ നേരിടുമെന്ന് കോൺഗ്രസ്

വിവാഹത്തിലൂടെ കോൺഗ്രസിലേക്ക്: മഹബൂബ്‌നഗർ ജില്ലയിലെ കൊടങ്കൽ സ്വദേശിയാണ് രേവന്ത് റെഡ്ഡി. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ് ജയ്‌പാല്‍ റെഡ്ഡിയുടെ മരുമകള്‍ ഗീതയാണ് രേവന്ത് റെഡ്ഡിയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ജയ്‌പാല്‍ റെഡ്ഡി തന്നെയാണ് രേവന്തിനെ ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിച്ചതെന്ന് പറയപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.