ETV Bharat / bharat

ഡല്‍ഹി സര്‍വകലാശയില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികൾ തൂങ്ങി മരിച്ചു - അധ്യാപക ദമ്പതികൾ

ഇവരുടെ മൃതദേഹത്തിനരികിൽ നിന്ന് രണ്ട് വ്യത്യസ്ത ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Professor couple  retired professor comitted suicide  DU professor  Delhi University  Professor couple committed suicide  ഡല്‍ഹി സര്‍വകലാശ  അധ്യാപക ദമ്പതികൾ തൂങ്ങി മരിച്ചു  അധ്യാപക ദമ്പതികൾ  തൂങ്ങി മരിച്ചു
ഡല്‍ഹി സര്‍വകലാശയില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികൾ തൂങ്ങി മരിച്ചു
author img

By

Published : Oct 28, 2021, 9:51 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശയില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികൾ തൂങ്ങി മരിച്ചു. പ്രൊഫസർ രാകേഷ് കുമാർ ജെയിൻ (74), ഭാര്യ ഉഷ ജെയിൻ (69) എന്നിവരെയാണ് ഗോവിന്ദ്പുരി ഏരിയയിലെ വീട്ടില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മൃതദേഹത്തിനരികിൽ നിന്ന് രണ്ട് വ്യത്യസ്ത ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദീര്‍ഘനാളായി കിടപ്പിലായത് മാനസികമായി തളര്‍ത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്. അടുത്തിടെയുണ്ടായ ഒരു അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ശരീരത്തില്‍ ഒന്നിലധികം ഒടിവുകളുണ്ടാവുകയും ചെയ്‌തിരുന്നു.

also read: 'ട്രൈക്കോഫാഗിയ' ; യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഒന്നരക്കിലോ മുടി

ദമ്പതികളുടെ മകളായ അങ്കിതയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഉച്ചയ്ക്ക് 2.30ന് വീട്ടിലെത്തിയ ജോലിക്കാരി ഇരുവരേയും വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, മകൾ അങ്കിതയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദമ്പതികളെ തൂങ്ങിയ നിലയില്‍ കണ്ടത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തെങ്കിലും അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.