ETV Bharat / bharat

'രാജ്യം വിട്ടിട്ടില്ല, പ്രതിരോധം തുടരും'; പഞ്ച്‌ഷീറിലെ താലിബാൻ മുന്നേറ്റത്തിൽ അമറുള്ള സാലിഹ് - ഷുതുൽ

ഷുതുൽ ജില്ലയുടെ മധ്യഭാഗവും 11 സൈനിക ഒട്ട്‌പോസ്റ്റുകളും താലിബാൻ പിടിച്ചെടുത്തതായി റിപ്പോർട്ട്

Resistance will continue says Amrullah Saleh on Taliban advances in Panjshir  Amrullah Saleh  Amrullah Saleh on Taliban advances in Panjshir  Taliban advances in Panjshir  Taliban  Panjshir  Taliban advance  Amrullah  Saleh  പഞ്ച്‌ഷീറിലെ താലിബാൻ മുന്നേറ്റത്തിൽ പ്രതികരിച്ച് അംറുല്ല സാലിഹ്  അംറുല്ല സാലിഹ്  അംറുല്ല  സാലിഹ്  പഞ്ച്ഷീർ  താലിബാൻ മുന്നേറ്റം  താലിബാൻ  പഞ്ച്ഷിർ  ഷുതുൽ  Shutul
'രാജ്യം വിട്ടിട്ടില്ല, പ്രതിരോധം തുടരും'; പഞ്ച്‌ഷീറിലെ താലിബാൻ മുന്നേറ്റത്തിൽ പ്രതികരിച്ച് അംറുല്ല സാലിഹ്
author img

By

Published : Sep 4, 2021, 9:55 AM IST

Updated : Sep 4, 2021, 11:25 AM IST

ഹൈദരാബാദ് : കാബൂളിന് വടക്ക് പഞ്ച്ഷീർ താഴ്‌വരയിൽ താലിബാൻ മുന്നേറ്റം നടത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി അഫ്‌ഗാനിസ്ഥാന്‍റെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് അമറുള്ള സാലിഹ്. താലിബാനെതിരെ പഞ്ച്ഷീര്‍ പ്രതിരോധം തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്‍റെ മണ്ണിനും അതിന്‍റെ അന്തസിനും വേണ്ടിയാണ് പോരാട്ടമെന്നും സാലിഹ് ട്വീറ്റ് ചെയ്‌തു.

  • The RESISTANCE is continuing and will continue. I am here with my soil, for my soil & defending its dignity. https://t.co/FaKmUGB1mq

    — Amrullah Saleh (@AmrullahSaleh2) September 3, 2021 " class="align-text-top noRightClick twitterSection" data=" ">

രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ തള്ളി സാലിഹ്

രാജ്യം വിട്ടതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച സാലിഹ്, ഇവ തികച്ചും അടിസ്ഥാനരഹിതമാണെന്നും പഞ്ച്ഷീറിൽ തന്നെയുണ്ടെന്നും പറഞ്ഞു. താലിബാൻ അവരുടെ സഖ്യകക്ഷികളായ അൽഖ്വയ്‌ദയുടെയും പാകിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെ ആക്രമണം തുടരുകയാണ്. എന്നാൽ തങ്ങൾ ചെറുത്തുനിൽക്കുകയാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ സാലിഹ് അവകാശപ്പെട്ടു.

കീഴടക്കിയെന്ന് താലിബാൻ ; നിഷേധിച്ച് പ്രതിരോധസേന

ഷുതുൽ ജില്ലയുടെ മധ്യഭാഗവും 11 സൈനിക ഔട്ട്‌പോസ്റ്റുകളും താലിബാൻ പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച പ്രതിരോധസേന താലിബാൻ കനത്ത ആക്രമണം നേരിട്ടതായും 350ഓളം ഭീകരവാദികൾ കൊല്ലപ്പെടുകയും 290ഓളം പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തതായി അവകാശപ്പെട്ടു.

  • Talibs have blocked humanitarian access to Panjshir, do racial profile of travelers, use military age men of Panjhsir as mine clearance tools walking them on mine fields, have shut phone, electricity & not allow medicine either. People can only carry small amount of cash. 1/2

ALSO READ: കാബൂൾ വിമാനത്താവളം താലിബാന്‍റെ പൂര്‍ണ അധീനതയില്‍

പഞ്ച്‌ഷീർ പ്രവിശ്യയുടെ പ്രവേശന കവാടമായ ഗുൽബഹാറിൽ വ്യാഴാഴ്‌ച മുതലാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാന്‍റെ ആക്രമണത്തിന് മുന്നിൽ കീഴടങ്ങാത്ത അഫ്‌ഗാനിലെ ഒരേയൊരു പ്രവിശ്യയാണ് പഞ്ച്‌ഷീർ.

Last Updated : Sep 4, 2021, 11:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.