ന്യൂഡൽഹി: കർഷക സംഘടനകളും ഡൽഹി പൊലീസും തമ്മിൽ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. റിപബ്ലിക് ദിനത്തിൽ ഡൽഹിയിലെ ഔട്ടർ റിംഗ് റോഡിൽ റാലി നടത്തണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ അറിയിച്ചു.
കർഷകർ ഡൽഹിക്ക് പുറത്ത് ട്രാക്ടർ റാലി നടത്തണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്ന് കർഷക സംഘടനയായ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഡൽഹിയിലെ റാലി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ മാർച്ച് തടയുന്നതിനായി ഉത്തരവ് പാസാക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.