ന്യൂഡൽഹി : ഇന്ത്യയിൽ നവംബർ മാസത്തിൽ ഉപഭോക്താക്കളിൽ നിന്ന് 26,087 പരാതികൾ ലഭിച്ചെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ 61,114 കണ്ടന്‍റുകള്‍ നീക്കം ചെയ്‌തെന്നും ഗൂഗിൾ സുതാര്യത റിപ്പോർട്ട് ( ഗൂഗിൾ ട്രാൻസ്‌പരൻസി റിപ്പോർട്ട്). ഓട്ടോമേറ്റഡ് രീതിയിൽ കണ്ടെത്തിയ 3,75,468 കണ്ടന്‍റുകൾ സ്വമേധയാ നീക്കം ചെയ്‌തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒക്‌ടോബർ മാസത്തിൽ 24,569 പരാതികളാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്. തുടർന്ന് ഗൂഗിൾ 48,594 കണ്ടന്‍റുകൾ നീക്കം ചെയ്‌തു. ഓട്ടോമേറ്റഡ് രീതിയിലൂടെ 3,84,509 കണ്ടന്‍റുകൾ സ്വമേധയാ നീക്കം ചെയ്‌തെന്നുമായിരുന്നു ഒക്‌ടോബറിലെ ഗൂഗിൾ സുതാര്യത റിപ്പോർട്ട്.
READ MORE: Google India: ഗൂഗിള്‍ ഇതുവരെ നീക്കം ചെയ്തത് 48,594 കണ്ടന്‍റുകൾ; ലഭിച്ച പരാതികള്‍ 24,569
ഇന്ത്യയിലെ പുതിയ ഐടി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്. ബൗദ്ധിക സ്വത്തവകാശ ലംഘനം, ആളുകളെ അപകീർത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങളുടെ ലംഘനം തുടങ്ങിയ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് കൂടുതല്‍ പരാതികൾ ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കർപ്പവകാശം, വ്യാപാരമുദ്ര, സർക്കെവെൻഷൻ, കൗണ്ടർഫീറ്റ്, കോടതി ഉത്തരവ്, ഗ്രാഫിക് സെക്ഷ്വൽ കണ്ടന്‍റ് തുടങ്ങിയ കണ്ടന്‍റുകളാണ് നീക്കിയത്.